ഇടിയൻ പോലീസുകാർക്കിടയിൽ പേരൂർക്കടക്കാരുടെ ആക്ഷൻ ഹീറോ ബിജു എസ് ഐ കെ എല്‍ സമ്പത്ത് ശരിക്കും ഹീറോ തന്നെ; കേരളം കേൾക്കണം പോലീസ് ജനകീയമാകുന്ന ഈ വാക്കുകൾ

ഇടിയൻ പോലീസുകാർക്കിടയിൽ പേരൂർക്കടക്കാരുടെ ആക്ഷൻ ഹീറോ ബിജു എസ് ഐ കെ എല്‍ സമ്പത്ത് ശരിക്കും ഹീറോ തന്നെ. മദ്യപിച്ച് വാഹനം ഓടിച്ചപ്പോള്‍ പേരൂര്‍ക്കട സബ് ഇന്‍സ്‌പെക്ടര്‍ കെ എല്‍ സമ്പത്ത് തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയതും തുടര്‍ന്ന് മദ്യപാനം നിര്‍ത്തുന്നതിലേക്ക് താന്‍ എത്തിയതുമായ അനുഭവം തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് , പോലീസുകാർക്ക് നന്ദി പറഞ്ഞു
തിരുവനന്തപുരം സ്വദേശിയായ മഹേഷിന്റെ ഫേസ് ബുക്ക് കുറിപ്പിട്ടതോടെയാണ് സോഷ്യൽ മീഡിയ ഉണർന്നത്.
പോലീസ് നല്ലതു ചെയ്താൽ കൈയ്യടിക്കുന്നവരാണ് നമ്മൾ മലയാളികൾ. സ്റ്റേഷനിലെത്തിയ തന്നോട് വളരെ മാന്യമായിട്ടാണ് പൊലീസുകാരും പ്രത്യേകിച്ച് എസ്‌ഐയും പെരുമാറിയത് എന്നും പിന്നീട് എസ്‌ഐ തന്നെ വിളിച്ച് സംസാരിച്ചതിന് ശേഷം വിട്ടയക്കുകയായിരുന്നുവെന്നും മഹേഷ് പറയുന്നു. ഒരു ബോധവത്കരണ ക്ലാസിന് പോകാന്‍ എസ്‌ഐ പറഞ്ഞെങ്കിലും പിന്നീടൊരിക്കല്‍ വഴിയില്‍ കണ്ടപ്പോള്‍ വീണ്ടും അദ്ദേഹം അത് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ക്ലാസിന് പോയതാണ് ജീവിതം തന്നെ മാറ്റി മറിച്ചതെന്നും യുവാവ് പറയുന്നു.
ജനം ഹൃദയത്തിലേറ്റിയ എസ് ഐ യ്കും ചിലതു പറയാനുണ്ട്. മസിലുപിടിക്കാത്ത നല്ല ഉപദേശങ്ങൾ. പോലീസ് ജോലിയെ സ്നേഹിക്കുകയും ജനസേവനത്തിനുപയോഗിക്കുകയും ചെയ്യുന്ന സമ്പത്ത് മലയാളി വാർത്തയോട് മനസ്സ് തുറക്കുന്നു.
എസ്‌ഐ സമ്പത്തിന് കയ്യടി നേടിക്കൊടുത്ത ആ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
https://www.facebook.com/Malayalivartha























