രാത്രിയിൽ കണ്ണൂര്‍ സിപിഎം ബ്രാഞ്ചംഗത്തിന്റെ വീടിന് നേരെ ബോംബേറ്... ബെഡ് റൂം ലക്ഷ്യമാക്കി എറിഞ്ഞപ്പോൾ ജനല്‍ ചില്ലുകള്‍ പൊട്ടി ബെഡില്‍ ചിതറി; ആളപായം സംഭവിക്കാതിരുന്നത് തലനാരിഴയ്ക്ക്...

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ബോബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ വാതിലിലെ ഗ്ലാസ്സുകളും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കേട് പാടുകള്‍ ഉണ്ടായി. കണ്ണൂര്‍ കോട്ടയംപൊയില്‍ സിപിഎം ബ്രാഞ്ചംഗത്തിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. വീടിന്റെ മുന്‍ഭാഗത്തെ ബെഡ് റൂമിലെ ചുമരിലാണ് ബോബെറിഞ്ഞത്. ജനല്‍ ചില്ലുകള്‍ പൊട്ടി ബെഡില്‍ ചിതറി കിടക്കുന്നുണ്ട്. സംഭവ സമയത്ത് രഞ്ജിത്തും ഭാര്യ ജിഷയും മക്കളായ റഷിന്‍ റിയ എന്നിവര്‍ മറ്റൊരു ബെഡ് റൂമിലായതിനാലാണ് വന്‍ അപകടത്തില്‍ നിന്നും കുടുംബം രക്ഷപ്പെട്ടത്. തലശ്ശേരി എസ്പിയും കതിരൂര്‍ പോലീസും സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























