ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് ക്വിസ് മത്സരം

ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരം കനകകുന്നില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ച് നടത്തുന്ന തിരുവനന്തപുരം ജില്ലാതല ആയുര്‍വേദ ക്വിസ് മത്സരം ഫെബ്രുവരി 3 ന് രാവിലെ 10.30 ന് തിരുവനന്തപുരം ആയുര്‍വേദ കോളേജ് ആഡിറ്റോറിയത്തില്‍ നടത്തും. ആയുഷ് ക്‌ളബുകള്‍ മുഖേന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയവര്‍ ഒരു ടീം ആയിട്ടാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ക്കായി ഫെബ്രുവരി 10 ന് ആയുര്‍വേദ കോളേജ് ആഡിറ്റോറിയത്തില്‍ 10.30 ന് സംസ്ഥാന തലത്തില്‍ മത്സരം നടത്തും. സര്‍ട്ടിഫിക്കറ്റും ട്രോഫിയും കൂടാതെ ഒന്നാം സ്ഥാനത്തിന് 10000 രൂപയും രണ്ടാം സ്ഥാനത്തിന് 5000 രൂപയും നല്‍കും. ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ ജില്ലയിലും സംസ്ഥാനത്തും നടത്തിവരുന്നു.
https://www.facebook.com/Malayalivartha























