ഐ.എൻ.റ്റിയു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായി നിഷാബ് മുല്ലോളിയെ തിരഞ്ഞെടുത്തു

ഐ.എൻ.റ്റിയു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായി നിഷാബ് മുല്ലോളിയെ തിരഞ്ഞെടുത്തു. ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് ചേർന്ന യോഗത്തിൽ ആണ് തിരഞ്ഞെടുത്തത്.
കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശിയാണ് നിഷാബ്. വർഷങ്ങളായി ഐഎൻ.റ്റി.യു.സി മലബാർ മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം ഐ.എൻ.റ്റി.യു.സി യുവജന വിഭാഗം ദേശീയ സമിതി അംഗവും .ഇ.എസ്.ഐ ബോർഡ് മെമ്പറുമാണ്.
ഐ.എൻ.റ്റി.യു.സി യുവജന വിഭാഗം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ,ഐ.എൻ.റ്റിയു സി മോട്ടോർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ,ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ,റഗ്ബി അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ,കെ.പി.സി.സി സംസ്കാര സാഹിതി ജില്ലാ ട്രഷറർ എന്നി നിലകളിൽ പ്രവർത്തിച്ച് വരുന്നു .
https://www.facebook.com/Malayalivartha























