ഡോ. എം. ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം

സാഹിത്യനിരൂപകയും പ്രഭാഷകയുമായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ. എം. ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ശ്രീമദ് വാത്മീകി രാമായണം എന്ന സംസ്കൃത കവിതയുടെ വിവര്‍ത്തനത്തിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
1927 സെപ്തംബര്‍ 16-ന് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിലാണ് ലീലാവതിയുടെ ജനനം. കഴുങ്കമ്ബിള്ളി കുഞ്ഞുണ്ണി നമ്ബിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്ക്കൂള്, എറണാകുളം മഹാരാജാസ് കോളജ്, മദ്രാസ് സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലാണ് ലീലാവതി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ രാമവര്‍മ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലീലാവതിയെ തേടിയെത്തിയിട്ടുണ്ട്.
ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ - ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, വര്‍ണ്ണരാജി, അമൃതമശ്നുതേ, കവിതാരതി, നവതരംഗം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
https://www.facebook.com/Malayalivartha























