വിവാഹ വേദിയില്‍ കിടു എന്‍ട്രിയുമായി യതീഷ് ചന്ദ്ര; ഹീറോ ശരിക്കും ഹീറോയായത് ഇങ്ങനെ

മോഡി യതീഷ് ചന്ദ്രയ്ക്ക് ഷേക്ക് ഹാന്റ് കൊടുത്തതിന് പിന്നാലെ യതീഷ് ചന്ദ്രയുടെ വീഡിയോ വൈറലാകുന്നു. ശബരിമലയിലെ ഹീറോ പരിവേഷത്തിന് ശേഷം യതീഷ് ചന്ദ്ര കിടു വേഷത്തില്‍.
ഒരു വിവാഹ വേദിയിലെ യതീഷ്ചന്ദ്രയുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കര്‍ണാടകയില്‍ പ്രമുഖ വ്യവസായിയും ബന്ധുവുമായ കെ എസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹ വേദിയിലായിരുന്നു യതീഷ്ചന്ദ്രയുടെ മിന്നുന്ന പ്രകടനം. നിരവധി സിനിമ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ യഥാര്‍ഥ താരമായി മാറിയത് യതീഷ്ചന്ദ്രയാണ്. മംഗളൂരുവില്‍ നടന്ന വിവാഹ ചടങ്ങില്‍ കസവ് മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു മാസ് എന്‍ട്രി തന്നെയാണ് യതീഷ്ചന്ദ്ര നടത്തിയത്.
തുടര്‍ന്ന് ലാത്തി വീശാന്‍ മാത്രമല്ല, നൃത്ത ചുവടുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന ഒരു മിന്നും പ്രകടനവും ഐപിഎസ് ഓഫീസര്‍ നടത്തി. കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലക്കാരനാണ് യതീഷ്ചന്ദ്ര. വിവാഹ ചടങ്ങുകളില്‍ എല്ലാവരുടേയും കണ്ണുകള്‍ ഉടക്കിയത് യതീഷ് ചന്ദ്രയുടെ തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സിലാണ്. ഇതിന് നിറയെ കൈയടിയാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha























