സിമ്രാന്‍ നായികയായെത്തുമ്പോള്‍ ചാരക്കേസ് കസറും

മാധവന്‍ നായകനാകുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കറ്റ് ട്രി എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് സിമ്രാനെന്ന് സൂചന. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും നടത്തിയിട്ടില്ല. രജനികാന്ത് നായകനായി എത്തിയ പേട്ടയാണ് സിമ്രാന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
ആനന്ദ് മഹാദേവന്‍, ആര്‍. മാധവന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഒരുങ്ങുന്നത്.

ത്രികളര്‍ ഫിലിംസ്, വിജയ് മൂളന്‍ ടാക്കീസ്, സഫ്‌റോണ്‍ ഗണേശ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

https://www.facebook.com/Malayalivartha























