ഹാര്‍ദിക് പാണ്‌ഡ്യേയ്ക്ക് ഇതിലും വലിയ കഷ്ടകാലം വരാനില്ല

ഹാര്‍ദിക് പാണ്ഡ്യയുടെ മുന്‍ കാമുകി ഇഷ ഗുപ്തയും താരത്തിനെതിരേ രംഗത്ത്. പാണ്ഡ്യയെ തളളിപ്പറഞ്ഞാണ് ഇഷയുടെ രംഗപ്രവേശം. തന്റെ സുഹൃത്ത് പോലും ആയിരുന്നില്ല പാണ്ഡ്യ എന്നാണ് ഇഷ വ്യക്തമാക്കുന്നത്. ഒരു പൊതുപരിപാടിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ഇഷയുടെ മറുപടി. 'അയാള്‍ എന്റെ സുഹൃത്താണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. സുഹൃത്തുമല്ല, കാമുകനുമല്ല. സ്ത്രീകളെ പുരുഷന്മാരുമായി താരതമ്യം ചെയ്യരുത്. എല്ലാ അര്‍ത്ഥത്തിലും ഞങ്ങളാണ് മികച്ചവര്‍. ആരെയും വേദനിപ്പിക്കാനല്ലെങ്കിലും ഒരു കാര്യം പറയാം, നിങ്ങളെന്താണ് ഒരു കുഞ്ഞിന് ജന്മം നല്‍കാത്തത്?
എല്ലാ മാസവും അഞ്ച് ദിവസം ഞങ്ങള്‍ ആര്‍ത്തവം കൊണ്ട് ബുദ്ധിമുട്ടുന്നു. അപ്പോഴും ഞങ്ങള്‍ നൃത്തം ചെയ്യുന്നു, ജോലിക്ക് പോകുന്നു, കുട്ടികളെ നോക്കുന്നു. ഇതൊക്കെ എപ്പോഴാണ് നിങ്ങള്‍ക്ക് ചെയ്യാനാവുക. ഒരാളും ഒരു സ്ത്രീയെ കുറിച്ചും മോശമായി സംസാരിക്കരുത്. നിങ്ങളുടെ കുടുംബം ഇത്തരം കാര്യങ്ങളില്‍ ആശങ്കപ്പെടുന്നില്ല എങ്കില്‍ അങ്ങനെ ചെയ്‌തോളൂ. പക്ഷെ മാനുഷികമായി അത് വളരെ തെറ്റാണെന്ന് ഇഷ പറഞ്ഞു
പാണ്ഡ്യയുടെ പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നായിരുന്നു. വിദേശ നടിയായ എല്ലി അവ്രവുമായി അടുപ്പത്തിലായിരുന്നു ഹാര്‍ദിക്. പ്രണയത്തില്‍ വിശ്വാസ്യത വേണമെന്ന് എല്ലി ആവശ്യപ്പെട്ടതോടെ ആ ബന്ധത്തില്‍ നിന്നും ഹാര്‍ദിക് പിന്മാറി. പിന്നീടാണ് ബോളിവുഡ് നടി ഇഷ ഗുപ്തയുമായി ഹാര്‍ദിക് പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇരുവരും ഒരു പാര്‍ട്ടിയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും പരസ്പരം നമ്ബറുകള്‍ കൈമാറി ഡേറ്റിങ്ങിലാണെന്നുമാണ് അന്ന് റിപ്പോര്‍ട്ട് വന്നത്. ഇതിന് ആക്കം കൂട്ടി ഇരുവരും രാത്രി ഭക്ഷണത്തിനായി ചില ഹോട്ടലുകളില്‍ എത്തിയതും ശ്രദ്ധേയമായി.

നടി ഉര്‍വശി റൗട്ടേലയെയും ഹാര്‍ദിക്കിനെയും ബന്ധപ്പെടുത്തിയും ഗോസിപ്പുകള്‍ പരന്നിരുന്നു. ഇരുവരും ഒരുമിച്ചു പാര്‍ട്ടികളില്‍ പ്രത്യക്ഷപ്പെട്ടതും ഹാര്‍ദിക്കിനൊപ്പമുള്ള ചിത്രം ഉര്‍വശി പോസ്റ്റ് ചെയ്തതും ഈ ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി.
https://www.facebook.com/Malayalivartha























