ലൈറ്റ് മോട്ടോര്‍ വാഹന ഡ്രൈവിങ് ലൈസന്‍സുള്ളയാള്‍ക്ക് ചെറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാന്‍ എട്ടാം ക്ലാസ് പാസായിരിക്കണമെന്ന നിബന്ധന വേണ്ടെന്ന് ഹൈക്കോടതി

ലൈറ്റ് മോട്ടോര്‍ വാഹന ഡ്രൈവിങ് ലൈസന്‍സുള്ളയാള്‍ക്ക് 7500 കിലോയിലധികം ഭാരമില്ലാത്ത ചെറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാന്‍ എട്ടാം ക്ലാസ് പാസായിരിക്കണമെന്ന നിബന്ധന വേണ്ടെന്ന് ഹൈകോടതി. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് നിലവിലെ നിയമ പ്രകാരം 7500 കിലോ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ടെന്ന സുപ്രീംേകാടതി വിധി നിലവിലുള്ളതിനാല്‍ എട്ടാം ക്ലാസ് യോഗ്യത സംബന്ധിച്ച വ്യവസ്ഥ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ വ്യക്തമാക്കി.
ലൈറ്റ് മോട്ടോര്‍ വാഹന ഡ്രൈവിങ് ലൈസന്‍സുണ്ടായിട്ടും ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള അവകാശം നിഷേധിച്ച തിരൂര്‍ ആര്‍.ടി.ഒ ഓഫിസ് അധികൃതരുടെ നടപടിക്കെതിരെ നല്‍കിയ രണ്ടു ഹരജിയാണ് കോടതി പരിഗണിച്ചത്.
എട്ടാം ക്ലാസ് പാസായിട്ടില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് ചട്ടമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി ലഭിച്ചവരാണ് ഹരജിക്കാരെന്നും 7500 കിലോയില്‍ താഴെ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ അവര്‍ക്ക് നിയമപരമായി അനുമതിയുണ്ടെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha
























