Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സാമൂഹ്യ വിപ്ലവത്തിനൊരുങ്ങി കോൺഗ്രസ്സ് ; കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാവർക്കും ഒരു അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം

29 JANUARY 2019 03:34 PM IST
മലയാളി വാര്‍ത്ത

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാവർക്കും ഒരു അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനം നടപ്പിലാക്കിയാൽ ലോകത്തിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു സാമൂഹ്യ വിപ്ലവമായിരിക്കും ഇത് എന്ന പ്രഖ്യാപനവുമായി വിടി ബൽറാം എംഎൽഎ.

2004 ലെ തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികകൾ പുറത്തിറക്കിയപ്പോൾ അതിൽ കോൺഗ്രസിന്റെ മാനിഫെസ്റ്റോയിൽ മാത്രമാണ് രാജ്യത്തെ ഗ്രാമീണർക്കായി 100 ദിവസം തൊഴിൽ ഉറപ്പു നൽകുന്ന ഒരു പദ്ധതി വാഗ്ദാനം ചെയ്തിരുന്നത്. പലരും അപ്രായോഗികമെന്ന് മുദ്രകുത്തി പരിഹസിക്കുകയായിരുന്നു തുടക്കത്തിൽ. അന്ന് യുപിഎ മുന്നണി നിലവിൽ വന്നിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം യുപിഎ മുന്നണി രൂപീകരിച്ചപ്പോൾ അതിന്റെ പൊതു മിനിമം പരിപാടിയിൽ കോൺഗ്രസിന്റെ പദ്ധതി എന്ന നിലയിൽത്തന്നെയാണ് തൊഴിലുറപ്പ് പദ്ധതി കടന്നുവന്നത്. ആദ്യ വർഷം മുതൽ തന്നെ അത് നടപ്പാക്കിത്തുടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് ആ സർക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന പലരും തൊഴിലുറപ്പ് പദ്ധതിയുടെ രാഷ്ട്രീയ പിതൃത്ത്വം തങ്ങളുടെ അക്കൗണ്ടിലാക്കാൻ പരിശ്രമിക്കുന്ന കാഴ്ചയും നമ്മൾ കണ്ടതാണ് എന്നും ബൽറാം പരിഹസിച്ചു.

വിടി ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാവർക്കും ഒരു അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി (Minimum Income Guarantee Scheme) നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരിക്കുകയാണ്. നടപ്പിലായാൽ ലോകത്തിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു സാമൂഹ്യ വിപ്ലവമായിരിക്കും ഇത്. ലോക ജനസംഖ്യയുടെ ആറിലൊന്ന് മനുഷ്യർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സമീപകാലത്തെ ഏറ്റവും ശ്രദ്ധേയനായ ചരിത്രകാരൻ യുവാൽ നോഹ ഹരാരിയുടെ പുതിയ പുസ്തകമായ 21 Lessons for 21st Century യിലും അതിനു മുൻപത്തെ Homo Deus ലും സൂചിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്, ലോകത്ത് ഇന്ന് നിലവിലുള്ള തൊഴിലുകളിൽ മഹാഭൂരിപക്ഷവും ഇല്ലാതാകാൻ പോവുകയാണ് എന്നത്. കൃത്രിമബുദ്ധി (Artificial Intelligence) യും റോബോട്ടിക്സും സർവ്വ മേഖലകളിലേയും ഓട്ടോമേഷനുമൊക്കെച്ചേർന്നാണ് തൊഴിലുകൾ ഇല്ലാതാക്കാൻ പോവുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവം മുതൽ മനുഷ്യ ചരിത്രത്തിൽ നാളിത് വരെ ഉണ്ടായ മറ്റ് യന്ത്രവൽക്കരണങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കും ഇനിയുള്ള അനുഭവം. മുൻപ് യന്ത്രവൽക്കരണം കായികാധ്വാനം ആവശ്യമായ തൊഴിലുകൾ ഇല്ലാതാക്കിയപ്പോൾ പകരമായി മനുഷ്യരുടെ ബുദ്ധിശക്തിയും വ്യക്തിപരമായ ഇടപെടലും ആവശ്യമായ നിരവധി മറ്റ് തൊഴിലവസരങ്ങൾ പുതുതായി ഉയർന്നു വന്നിരുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇല്ലാതാക്കാൻ പോകുന്നത് ഇത്തരം തൊഴിലുകളേക്കൂടിയാണ്. എത്യോപ്പിയയിൽ 88% വും നേപ്പാളിൽ 80% വും ചൈനയിൽ 77% വും ഇന്ത്യയിൽ 69% വും തൊഴിലുകൾ അടുത്ത ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ഇല്ലാതാകുമെന്നതാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആര് വിചാരിച്ചാലും ഒരു പരിധിക്കപ്പുറം അത് തടുത്തു നിർത്താനും കഴിയില്ല.

നാളിതുവരെ മനുഷ്യർ മറ്റ് മനുഷ്യരെ ചൂഷണം ചെയ്യുന്നതായിരുന്നു നമ്മുടെ ഏറ്റവും വലിയ രാഷ്ട്രീയ, സാമൂഹിക, ധാർമ്മിക പ്രശ്നം. ഇതുവരെയുണ്ടായിട്ടുള്ള എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ ഈ ചൂഷണം ഇല്ലാതാക്കുന്നതിനേക്കുറിച്ചാണ് സംസാരിച്ചിരുന്നത്. എന്നാൽ 21 ആം നൂറ്റാണ്ടിന്റെ പ്രധാന പ്രശ്നമാവാൻ പോകുന്നത് ഒരുപക്ഷേ എക്സ്പ്ലോയിറ്റേഷനല്ല ഇറലവൻസാണ് എന്ന് ഹരാരി ചൂണ്ടിക്കാട്ടുന്നു. മനുഷ്യർ അപ്രസക്തരാവുന്ന, തൊഴിലെടുപ്പിക്കാനോ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനോ മനുഷ്യരെ ആവശ്യമില്ലാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന് ആലോചിച്ചു നോക്കൂ!

ഇത്തരം ഒരു സാഹചര്യത്തെ അഭിസംബോധന ചെയ്യേണ്ടതെങ്ങനെ എന്നതാണ് ഇന്ന് ആഗോളതലത്തിൽത്തന്നെ ഗൗരവകരമായ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഈ ദിശയിലുള്ള സുപ്രധാനമായ ഒരു നിർദ്ദേശമാണ് എല്ലാ മനുഷ്യർക്കും ഒരു നിശ്ചിത അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി (Universal Basic Income) സർക്കാർ മുൻകൈയ്യിൽ തന്നെ നടപ്പാക്കുക എന്നത്. അത്തരം നവരാഷ്ട്രീയ ആശയങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതാണ് രാഹുൽ ഗാന്ധിയുടേയും കോൺഗ്രസിന്റേയും ഈ സമീപനം. ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയുമോ ഇല്ലയോ എന്നതല്ല, നമ്മുടെ രാഷ്ട്രീയത്തിന്റെ മുൻഗണന എന്താവണമെന്ന ഒരു ശരിയായ കാഴ്ചപ്പാട് കൂടിയാണ് ഈ നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. സാങ്കേതിക വിദ്യകളുടെ നേട്ടങ്ങൾ കൊണ്ട് സാമ്പത്തികലാഭം ഉണ്ടാക്കുന്ന കോർപ്പറേറ്റുകൾക്ക് മേൽ ഇക്കാര്യത്തിനായി ചില ഉത്തരവാദിത്തങ്ങൾ ഏർപ്പെടുത്തേണ്ടതായി വരും. ചുരുക്കം ചില കോർപ്പറേറ്റ് ഭീമന്മാരുടെ കൊള്ള ലാഭത്തിന് 130 കോടി ഇന്ത്യക്കാരെ കരുവാക്കുന്ന ഇന്നത്തെ ഭരണ സംവിധാനത്തെ മാറ്റിത്തീർത്തു കൊണ്ട് നമുക്കത് സാധിക്കാവുന്നതേയുള്ളൂ.

2004 ലെ തെരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികകൾ പുറത്തിറക്കിയപ്പോൾ അതിൽ കോൺഗ്രസിന്റെ മാനിഫെസ്റ്റോയിൽ മാത്രമാണ് രാജ്യത്തെ ഗ്രാമീണർക്കായി 100 ദിവസം തൊഴിൽ ഉറപ്പു നൽകുന്ന ഒരു പദ്ധതി വാഗ്ദാനം ചെയ്തിരുന്നത്. പലരും അപ്രായോഗികമെന്ന് മുദ്രകുത്തി പരിഹസിക്കുകയായിരുന്നു തുടക്കത്തിൽ. അന്ന് യുപിഎ മുന്നണി നിലവിൽ വന്നിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം യുപിഎ മുന്നണി രൂപീകരിച്ചപ്പോൾ അതിന്റെ പൊതു മിനിമം പരിപാടിയിൽ കോൺഗ്രസിന്റെ പദ്ധതി എന്ന നിലയിൽത്തന്നെയാണ് തൊഴിലുറപ്പ് പദ്ധതി കടന്നുവന്നത്. ആദ്യ വർഷം മുതൽ തന്നെ അത് നടപ്പാക്കിത്തുടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് ആ സർക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന പലരും തൊഴിലുറപ്പ് പദ്ധതിയുടെ രാഷ്ട്രീയ പിതൃത്ത്വം തങ്ങളുടെ അക്കൗണ്ടിലാക്കാൻ പരിശ്രമിക്കുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. ഏതായാലും അവകാശാധിഷ്ഠിത നിയമനിർമ്മാണങ്ങളുടെ ഒരു പരമ്പരക്ക് തന്നെയാണ് യുപിഎ സർക്കാരുകൾ നേതൃത്വം നൽകിയത്. ആദ്യം പിന്തുണച്ചിരുന്ന ചിലർ ഇടക്കുവച്ച് പാലം വലിച്ചിട്ടും ഭക്ഷ്യ സുരക്ഷാ പദ്ധതി, ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി എന്നിവ നടപ്പാക്കിയത് രണ്ടാം യുപിഎ സർക്കാരാണ്.

21 ആം നൂറ്റാണ്ടിന് ചേരുന്ന തരത്തിൽ ഇന്ത്യയെ പുന:സംഘടിപ്പിക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തമാണ് കോൺഗ്രസ് മുന്നിൽ നിന്ന് ഏറ്റെടുക്കുന്നത്. 5000 വർഷം പുറകിലേക്കാണോ 50 വർഷമെങ്കിലും മുന്നിലേക്കാണോ നാം ചിന്തിക്കേണ്ടത് എന്നാണ് ഇപ്പോൾ രാജ്യത്തിന് മുൻപിലുള്ള ചോദ്യം. ഉത്തരം നൽകേണ്ടത് നാമാണ്, ഓരോ ഇന്ത്യക്കാരുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

സമസ്തയെ ലീഗിൽ നിന്നും അടർത്തിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമം; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ സഹായിക്കാൻ സമസ്തയുമില്ല ലീഗുമില്ല സി പി എമ്മുമില്ല  (9 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (17 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends