Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തുണിക്കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില, സംസ്ഥാനത്തെ പ്രമുഖ വസ്ത്രസ്ഥാപനങ്ങളടക്കം ഉത്തരവ് നടപ്പാക്കിയില്ല

04 FEBRUARY 2019 03:18 PM IST
മലയാളി വാര്‍ത്ത

തുണിക്കടകളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില. സംസ്ഥാനത്തെ പ്രമുഖ വസ്ത്രസ്ഥാപനങ്ങളടക്കം ഉത്തരവ് നടപ്പാക്കിയില്ല. തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയിലാണ് നിരവധി സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ വിവിധ ജില്ലകളിലായി 121 സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി. അതേസമയം 237 സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുമുണ്ട്.

തിരുവനന്തപുരത്ത് പരിശോധന നടത്തിയ 13 സ്ഥാപനങ്ങളില്‍ ഒരിടത്ത് മാത്രമാണ് ഇരിപ്പിടമില്ലാത്തതായി കണ്ടെത്തിയത്. ഇരിക്കാനുള്ള അവകാശത്തിനായി സ്ത്രീകള്‍ സമരം നടത്തിയ ആലപ്പുഴയില്‍ 42 സ്ഥാപനങ്ങളിലെ പരിശോധനയില്‍ എട്ടിടത്തും തൃശൂരില്‍ 15 സ്ഥാപനങ്ങളില്‍ അഞ്ചിടത്തും നിയമലംഘനം തുടരുകയാണ്. കോഴിക്കോട് 56 സ്ഥാപനങ്ങളിലെ പരിശോധനയില്‍ 19 ഇടങ്ങളിലും ഇരിപ്പിടമില്ല. മറ്റ് ജില്ലകളിലും തൊഴില്‍വകുപ്പ് പരിശോധന നടത്തുകയും നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

തൊഴിലാളികള്‍ക്ക് സൗകര്യം ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും അടിയന്തര നടപടി സ്വീകരിക്കാന്‍ വകുപ്പ് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. തുണിക്കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇരിയ്ക്കാന്‍ സൗകര്യം നല്‍കണമെന്നും കടകളില്‍ പണി ചെയ്യുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വളരെക്കാലമായി ഈ മേഖലയിലുളള തൊഴിലാളികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയായിരുന്നു.

വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ജൂവലറികളിലും റസ്റ്റോറന്റുകളിലും അടക്കമുള്ള സ്ഥാപനങ്ങളില്‍ തൊഴിലിടങ്ങളികള്‍ക്ക് ഇരിക്കാന്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ട് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിജി ആണ് ആദ്യം പ്രതിഷേധം സംഘടിപ്പിച്ചത്. തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കി സര്‍ക്കാര്‍ നിയമഭേദഗതി വരുത്തിയത്. വസ്ത്രസ്ഥാപനങ്ങളിലും ജൂവലറികളിലും മറ്റും പത്ത് മണിക്കൂറിലധികം സ്ത്രീകള്‍ നിന്ന് ജോലി ചെയ്യുന്നെന്ന് വ്യാപകപരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ പല സ്ഥാപനങ്ങളുടെയും മുന്നില്‍ പ്രതിഷേധസമരം നടത്തിയിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും തൊഴില്‍ വകുപ്പിന് പരാതി നല്‍കിയിരുന്നു.

ആഴ്ചയില്‍ ഒരുദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി തൊഴിലാളികള്‍ക്ക് ഒരുദിവസം അവധി അനുവദിക്കണമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കടകള്‍, ഹോട്ടല്‍, റസ്റ്ററന്റ് , ജൂവലറി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നത് തടയാനുള്ള കര്‍ശന വ്യവസ്ഥയും നിയമം വഴി ഭേദഗതി ചെയ്തിരുന്നു. രാത്രി ഒമ്പതിന് ശേഷവും രാവിലെ ആറിന് മുമ്പും സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. അഞ്ച് പേരെങ്കിലുമുള്ള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയത്ത് സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ. ഈ അഞ്ചുപേരില്‍ രണ്ടു സ്ത്രീകള്‍ വേണമെന്നും തൊഴില്‍ വകുപ്പ് പറഞ്ഞിരുന്നു. അത് ഇതുവരെ നടപ്പാക്കിയിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (37 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (47 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends