കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യപ്രദേശ് പൊലീസിന് നിര്‍ണ്ണായക നിര്‍ദ്ദേശവുമായി ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വരന്‍ ഫര്‍മാനെതിരെ പോക്‌സോ വകുപ്പും പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതായി പരാതിക്കാരന്‍. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ കമ്മീഷന്‍, കേരളമധ്യപ്രദേശ് പൊലീസുകാരുടെ നിലപാടുകളില്‍ വിമര്‍ശനം ഉന്നയിച്ചു.
വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് പൊലീസ് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനെ അറിയിച്ചിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന പ്രാഥമിക നിഗമനത്തിലാണ് മധ്യപ്രദേശ് പൊലീസ് എങ്കിലും, പെണ്‍കുട്ടിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്തത് നിയമനടപടികള്‍ക്ക് തടസ്സമാകുന്നുണ്ട്. കേരളത്തിലെത്തിയ മധ്യപ്രദേശ് സംഘത്തിന് പെണ്‍കുട്ടിയെ കാണാനോ മൊഴിയെടുക്കാനോ സാധിച്ചിരുന്നില്ല. വിവാഹത്തിനായി ഹാജരാക്കിയ രേഖകളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാകൂ എന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























