തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം നടന്നതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
വെടിക്കെട്ട് അപകടം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ ചുവയോടെയുള്ള കള്ള പ്രചരണങ്ങള്‍ നടക്കുന്നു. വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം. എന്തും എഴുതാനും പറയാനും അവകാശമുണ്ട് എന്നത് കൊണ്ട് ഇതുപോലുള്ള സന്ദര്‍ഭത്തില്‍ അതിനെ തെറ്റായ രീതിയിലേക്കും തെറ്റായ ദിശയിലേക്കും നയിക്കാന്‍ പാടുള്ളതല്ല. അത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























