Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇക്കുറി ലാൽ പാർലെമെന്റിലേക്കില്ല; തിരുവനന്തപുരത്ത് ലാൽ മതസരിക്കണമെന്നാണ് ആവശ്യം; ആലോചിക്കാം എന്ന് മോഹൻലാൽ വാക്കു നൽകിയെന്നാണ് വിവരം; പത്മവിഭൂഷൻ നൽകി തന്നെ ബി ജെപി പ്രതിസന്ധിയിലാക്കി എന്ന ധാരണയിൽ മോഹൻലാൽ

04 FEBRUARY 2019 05:01 PM IST
മലയാളി വാര്‍ത്ത

ഇക്കുറി ലാൽ പാർലെമെന്റിലേക്കില്ല. അതിസമ്മർദ്ദത്തിലായ മോഹൻലാൽ ഇത്തരമൊരു തീരുമാനം എടുക്കാനാണ് സാധ്യത. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മോഹൻലാലുമായി ഫോണിൽ സംസാരിച്ചു. തിരുവനന്തപുരത്ത് ലാൽ മതസരിക്കണമെന്നാണ് ആവശ്യം. ആലോചിക്കാം എന്ന് മോഹൻലാൽ വാക്കു നൽകിയെന്നാണ് വിവരം. എന്നാൽ അത് നടക്കില്ല.

നാളെ പ്രധാനമന്ത്രി തന്നെ മോഹൻലാലിനെ വിളിച്ച് കൂടെന്നില്ല. അത്തരമൊരു കോൾ ലാൽ പ്രതീക്ഷിക്കുന്നുണ്ട്. കൊള്ളാനും വയ്യ തള്ളാനും വയ്യ എന്ന അവസ്ഥയിലാണ് അദ്ദേഹം. പത്മവിഭൂഷൻ നൽകി തന്നെ ബി ജെപി പ്രതിസന്ധിയിലാക്കി എന്ന ധാരണയിലാണ് മോഹൻലാൽ. ഒ രാജഗോപാൽ, എം ടി രമേഷ് തുടങ്ങിയ നേതാക്കളുമായി അമിത്ഷാ സംസാരിച്ചിരുന്നു. മോഹൻലാലിനെ എങ്ങനെയെങ്കിലും ഒപ്പം കൂട്ടണമെന്ന നിർദ്ദേശം അമിത് ഷാ നൽകിയിട്ടുണ്ടെന്നാണ് വിവരം.

മോഹൻലാലിന് ബി ജെ പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പഠിക്കുന്ന കാലത്ത് അദ്ദേഹം കോൺഗ്രസി നോടാണ് ആഭിമുഖ്യം കാണിച്ചിരിക്കുന്നത്. പ്രിയദർശനും ഇതേ അഭിപ്രായമായിരുന്നു. എന്നാൽ കലയുടെ മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മോഹൻലാൽ പിന്നീട് തന്റെ രാഷ്ട്രീയ മോഹങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ യു പി എ സർക്കാരിന്റെ കാലത്ത് പഴയ കെ എസ് യു ബന്ധമാണ് അദ്ദേഹത്തെ സഹായിച്ചത്. ലഫ്റ്റനന്റ് കേണൽ പദവി നൽകുമ്പോൾ ആന്റണിയുടെ മനസിൽ ഉണ്ടായിരുന്നതും കെ എസ് യു ബനധം തന്നെയാണ്. എന്നാൽ കെഎസ് യുകാരനായതുകൊണ്ട് മാത്രമല്ല അദ്ദേഹത്തിന് ഉന്നത പദവി ലഭിച്ചത്.

മോഹൻലാലിനെ ബിജെപി വളരെ നേരത്തെ നോട്ടമിട്ടതാണ്. മോഹൻലാലിന്റെ ഹൈന്ദവ മുഖമുള്ള കഥാപാത്രങ്ങളാണ് അവരെ ആകർഷിച്ചത്. മോഹൻലാലിന് ശ്രീധരൻ പിള്ള , വി. മുരളീധരൻ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇത് ബി ജെ പി പരമാവധി പ്രയോജനപ്പെടുത്തി. ബിജെപിയുടെ ചില യോഗങ്ങൾക്ക് ലാലിനെ കൊണ്ടു പോകാൻ ശ്രമം നടത്തിയെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ല. എന്നാൽ ബിജെപിയുമായി രഹസ്യമായി സഹകരിക്കാൻ ലാൽ തയ്യാറായിട്ടുണ്ട്. വൃശ്ചികം ഒന്നിന് സ്വാമി ശരണം എന്ന് പോസ്റ്റിട്ടത് അതിന്റെ ഭാഗമായാണ്, ശബരിമലയിലെ യുവതീ പ്രവേശനം വലിയ വിവാദമായ കാലത്താണ് സ്വാമി ശരണം എന്ന് പോസ്റ്റിട്ടത്. ഒടിയൻ സിനിമയുടെ പ്രമേഷനം മറും ആർ എസ് എസിന്റെ ഭാഗത്ത് നിന്നും വലിയ സഹകരണമാണ് ലഭിച്ചിട്ടുള്ളത്. ഒടിയൻ ഹൈന്ദവ മണമുള്ള ചിത്രമാണ്.

പ്രധാനമന്ത്രിയെ ലാൽ കണ്ടത് ശ്രീധരൻ പിള്ളയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. പ്രധാനമന്ത്രി ലാലിനെ കാണുമ്പോൾ തന്നെ അദ്ദേഹത്തിന് ലാലിന്റെ രാഷ്ട്രീയ താത്പര്യം മനസിലായിരുന്നു . കൂടികാഴ്ച ദിവസം ബിജെപിയുമായി സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചിരിച്ചു നിന്നതല്ലാതെ മറുപടി പറഞ്ഞില്ലെങ്കിലും മോദിയുടെ ഓഫർ ലാൽ നിരസിച്ചില്ല. മോദി ലാലിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചതും ഇതേ ലക്ഷ്യത്തോടെയാണ്.

മോഹൻലാൽ ഇക്കുറി പാർലെമെറ്റിലേക്കില്ല എന്ന വിവരമാണ് അദ്ദേഹത്തിന്റെ വിശ്വസ്തരിൽ നിന്നും മലയാളി വാർത്തക്ക് ലഭിക്കുന്നത്. വിശ്വസ്തനായ ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ളവർ ലാലിന്റെ രാഷ്ട്രീയ പ്രവേശത്തെ എതിർക്കുന്നു. രാഷ്ട്രീയത്തോട് ഇപ്പോൾ ആഭിമുഖ്യം കാണിക്കുന്നത് പോലും അപകടമാണെന്ന ലൈനാണ് ആന്റണിക്കുള്ളത്. കാരണം നിരവധി ചിത്രങ്ങൾ ലാൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിനെല്ലാം പുതിയ തീരുമാനം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് ആന്റണിയെ പോലുള്ളവർ ലാലിനെ ഉപദേശിക്കുന്നത്. അതേസമയം ബി ജെ പി തുടർന്നും അധികാരത്തിലെത്തിയാൽ കലാകാരൻമാരുടെ ക്വാട്ടയിൽ ലാൽ രാജ്യസഭയിൽ എത്തിയേക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (35 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (45 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends