Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും പുറത്താകുമ്പോള്‍ അകത്തേക്ക് വരുന്നത് മമ്മൂട്ടിയുടെ പേര്... എറണാകുളം നിയോജക മണ്ഡലത്തില്‍ നിന്നും തോമസ് മാഷിനെ കെട്ടുകെട്ടിക്കാന്‍ സിപിഎം കണ്ടു വച്ചിരിക്കുന്നത് ഇടതു സഹയാത്രികന്‍ മമ്മൂട്ടിയെ

05 FEBRUARY 2019 10:15 AM IST
മലയാളി വാര്‍ത്ത

വരുന്ന ലോക് സഭാ തെരഞ്ഞടുപ്പില്‍ മോഹന്‍ലാലില്ലെന്ന് പറഞ്ഞു വിഷമിക്കാന്‍ വരട്ടെ . മറ്റൊരാളെ തെരഞ്ഞടുപ്പ് കുപ്പായം അണിയിക്കാന്‍ സി പി എം അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. അത് മമ്മൂട്ടിയാണ്. എറണാകുളം ലോകസഭാ മണ്ഡലത്തില്‍ മമ്മൂട്ടിയുടെ പേരാണ് ഇടതു മുന്നണിയുടെ പ്രഥമ പരിഗണനയിലുള്ളത്.

കെ.വി. തോമസ് തന്നെയായിരിക്കും വലതു പക്ഷ സ്ഥാനാര്‍ത്ഥിയാവുക . അതിന് വേണ്ടിയുള്ള ചരടുവലികള്‍ അദ്ദേഹം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അതേസമയം കണ്ടും കേട്ടും മടുത്ത തോമസ് മാഷിനെ മാറ്റി തരണമെന്ന് ഐക്യജനാധിപത്യ മുന്നണിയിലെ യുവതുര്‍ക്കികള്‍ ദീര്‍ഘനാളായി ആവശ്യപ്പെടുന്നുണ്ട്. അത് തോമസ് മാഷിന്റെ കഴിവ്കുറവല്ല. എന്നാല്‍ അദ്ദേഹത്തിന് പ്രായമായി. എണ്‍പതുകളിലെത്തിയ തോമസ് മാഷ് ഇനിയും ഡല്‍ഹിയില്‍ ചെന്ന് എന്ത് കാണിക്കാനാണ് എന്നാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്. എന്നാല്‍ അതിലൊന്നും ഒരു പ്രസക്തിയുമില്ലെന്ന് തോമസ് മാഷിനറിയാം ഹൈകമാന്റിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് ഇക്കുറിയും ലോക്‌സഭയിലെത്താം എന്നു തന്നെയാണ് മാഷിന്റെ പ്രതീക്ഷ .

അപ്പോഴാണ് പി.ജെ. കുര്യന്റെ കാര്യം കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ ചൂണ്ടികാണിക്കുന്നത്. രാജ്യസഭയില്‍ ഒഴിവ് വന്നപ്പോള്‍ കുര്യന്‍ പതിവുപോലെ തള്ളി. എന്നാല്‍ കുര്യനെ കോണ്‍ഗ്രസ്സുകാര്‍ തന്നെ വെട്ടി. അവര്‍ സീറ്റേ ചോദിക്കാതിരുന്ന കെ.എം മാണിക്ക് അത് നല്‍കി ജോസ് കെ മാണിയെ പാര്‍ലെമെന്റിലേക്കയച്ചു. അതിനാല്‍ ആര്‍ക്കു വേണമെങ്കിലും അടിപതറാം എന്നാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. കൂര്യന്റെ അവസ്ഥ തോമസിന് വരരുതെന്നും പറയുന്നവരുണ്ട്.

ഇനി തോമസ് മത്സരിച്ചാലോ? അദ്ദേഹത്തെ കോണ്‍ഗ്രസുകാര്‍ തന്നെ തോല്‍പ്പിച്ചെന്നിരിക്കും. വോട്ടുകള്‍ അവര്‍ ഇടതുപക്ഷത്തിന് മറിച്ചു കൊടുക്കാം. അവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. കോണ്‍ഗ്രസില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന വോട്ടുകള്‍ കൂടി കിട്ടിയാല്‍ ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചുവരും. ഇതേ കളിയാണ് ചാലക്കുടിയില്‍ സി പി എം കളിച്ചത് . അവിടെ അട്ടിമറിക്കാന്‍ കഴിയാതിരുന്ന കെ.പി. ധനപാലനെ ഇന്നസെന്റിനെ ഉപയോഗിച്ച് വെട്ടി. ധനപാലനെ വെട്ടിയത് പി.സി. ചാക്കോയാണെന്ന് ഒരു പക്ഷമുണ്ട്. ഏതായാലും ഇന്നസെന്റിനെ ഇറക്കി കളിക്കാന്‍ സി പി എം നടത്തിയത് വിവേകപൂര്‍വമായ തീരുമാനമായിരുന്നു

എറണാകുളത്ത് സി പി എമ്മിന് സ്ഥാനാര്‍ത്ഥിയില്ല. അവര്‍ വാടകയ്ക്ക് എടുത്ത സ്ഥാനാര്‍ത്ഥികളെയാണ് സാധാരണ രംഗത്തിറക്കുന്നത്. അപ്പോഴും മമ്മൂട്ടി മത്സരിക്കാന്‍ തയ്യാറാകുമോ എന്നാണ് ചോദ്യം. ഇല്ല എന്നദ്ദേഹം മറുപടി നല്‍കി കഴിഞ്ഞു. ഒരിക്കല്‍ മാത്രമാണ് ഇത്തരമൊരു നിര്‍ദ്ദേശത്തോട് മമ്മൂട്ടി പ്രതികരിച്ചത്. എന്നാല്‍ മമ്മൂട്ടി ഇടത് സഹയാത്രികനാണ്. അദ്ദേഹം കൈരളി ചാനലിന്റെ ചെയര്‍മാനാണ്. എം പിയാകാന്‍ അതിയായ ആഗ്രഹമുള്ളയാളുമാണ് . രാജ്യസഭയില്‍ നിന്നും എം പിയാകാന്‍ നിരവധി തവണ ചരടുവലിച്ചു. ഒടുവില്‍ എളമരം കരീം മത്സരിച്ച സീറ്റില്‍ പോലും പരിഗണിച്ചു. പക്ഷേ അന്ന് നടന്നില്ല. പിണറായിയുടെ മനസില്‍ എന്നും മമ്മൂട്ടിയുണ്ട്. മമ്മൂട്ടി പിണറായിക്ക് പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തെ രംഗത്തിറക്കിയാല്‍ മുസ്ലീം വോട്ടുകള്‍ വന്‍തോതില്‍ തങ്ങളില്‍ സമാഹരിക്കുമെന്നും സി പി എം കരുതിയാല്‍ അവരെ തെറ്റ് പറയാനാവില്ല.

മതന്യൂനപക്ഷങ്ങള്‍ വന്‍ തോതില്‍ വേട്ടയാടപ്പെടുന്ന ഇക്കാലത്ത് മമ്മൂട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഒരു ഉത്തമ സൂചനയായിരിക്കും.ശബരിമലയുടെ പേരില്‍ വിവാദത്തിലായ സി പി എമ്മിന് അത് അനുകൂലചിഹ്നമായി മാറും. കോടിയേരിക്ക് ഇത്തരമൊരു ചിന്താ സരണിയാണ് ഉള്ളത്.

കോട്ടയത്തും സി പി എമ്മിന് നിര്‍ത്താന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയില്ല. അവിടെയും മമ്മൂട്ടിയുടെ പേര് പരിഗണിക്കാം. കാരണം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ വൈക്കം തലയോലപറമ്പ് സ്വദേശിയാണ് മമ്മൂട്ടി. എന്നാല്‍ യു ഡി എഫിനാണ് കോട്ടയത്ത് സാധ്യത. അവിടെത്തെ ജാതി സമവാക്യം മമ്മൂട്ടിക്ക് ഗുണകരമാകില്ല. എറണാകുളത്താണ് മമ്മൂട്ടിക്ക് വോട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (38 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (44 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (47 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (59 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends