Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇനിയും മിണ്ടിയാല്‍... എന്‍എസ്എസ് സമദൂരം വിട്ട് ശരിദൂരത്തിലേക്ക് പോകുമ്പോള്‍ ഞെട്ടലോടെ മുന്നണികള്‍; ചെറിയ വോട്ട് ശതമാനം പോലൂം വിജയത്തെ ബാധിക്കുമെന്നിരിക്കെ ഭക്തരെ ഇളക്കി സുകുമാരന്‍ നായരെ പ്രകോപിപ്പിച്ച സിപിഎം കനത്ത വില നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

05 FEBRUARY 2019 11:13 AM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് ശബരിമല വിഷയം തന്നെയാണ്. ഭക്തരെ ഇളക്കി കോണ്‍ഗ്രസ് വോട്ട് ചോര്‍ത്താനുള്ള പിണറായി വിജയന്റെ തന്ത്രം വിജയിക്കുമോ എന്നാണ് സകലരും ഉറ്റു നോക്കുന്നത്. ഇക്കാര്യത്തിലും എന്‍എസ്എസിന്റെ നിലപാട് വലിയ നര്‍ണായകമാകും.

ശബരിമലയിലെ യുവതീപ്രവേശത്തില്‍ തുടങ്ങിയ സി.പി.എം.എന്‍.എസ്.എസ്. ഭിന്നത തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. സമദൂരവും അതിനകത്തുനിന്നുകൊണ്ടുള്ള ശരിദൂരവുമായിരുന്നു മുമ്പ് എന്‍.എസ്.എസിന്റെ പ്രഖ്യാപിത നയം. ഇതിന്റെ ഗുണദോഷങ്ങള്‍ യു.ഡി.എഫും എല്‍.ഡി.എഫും അനുഭവിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ എന്‍.എസ്.എസിന്റെ നയമായിരുന്നില്ല. എന്നാല്‍, ഇടതുമുന്നണിയുമായി നേരിട്ട് ഇടഞ്ഞത് അവരുടെ സമദൂര സിദ്ധാന്തത്തില്‍ മാറ്റംവരുത്തുകയാണ്.

എന്‍.എസ്.എസ്. നേതൃത്വംപറഞ്ഞാല്‍ കേള്‍ക്കുന്നവരല്ല അണികള്‍ എന്ന ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രസ്താവനയും അത് അടുത്ത തിരഞ്ഞെടുപ്പ് തെളിയിക്കുമെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മറുപടിയും സാമുദായിക വോട്ട് ധ്രുവീകരണത്തിന് വഴിവെക്കും. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകട്ടെ ഒരുപടികൂടി കടന്നു. എന്‍.എസ്.എസ്. രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിച്ചശേഷം രാഷ്ട്രീയനിലപാട് എടുക്കുന്നതായിരിക്കും നല്ലതെന്നുപറഞ്ഞ അദ്ദേഹം എന്‍.എസ്.എസിന്റെ അണികളെക്കൊണ്ടുതന്നെ അവരുടെ രാഷ്ട്രീയതാത്പര്യങ്ങളെ എതിര്‍ക്കുമെന്ന മുന്നറിയിപ്പും നല്‍കി.

സമദൂരം വിടുന്ന എന്‍.എസ്.എസ്. ഏതു ദിശയിലേക്ക് നീങ്ങുമെന്നതാണ് കാണേണ്ടത്. ഇടതുമുന്നണിക്കെതിരായ നിലപാടിന്റെ ഗുണം ലഭിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍, ചില മണ്ഡലങ്ങളില്‍ അത് അനുകൂലമാകുമെന്ന് ബി.ജെ.പി.യും പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും എന്‍.എസ്.എസിന്റെ ദീര്‍ഘകാല ആവശ്യമായ മുന്നാക്കസംവരണം കേന്ദ്രം നടപ്പാക്കിയ സാഹചര്യത്തില്‍. എന്‍.എസ്.എസിനുകൂടി സ്വീകാര്യമാകുന്ന സ്ഥാനാര്‍ഥിനിര്‍ണയത്തിനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.

എന്‍.എസ്.എസ്. കടുത്ത രാഷ്ട്രീയ നിലപാടെടുത്താല്‍ അത് എതിര്‍പാളയത്തിലുണ്ടാക്കുന്ന ചലനവും വലുതായിരിക്കും. സര്‍ക്കാരിന്റെ നവോത്ഥാന സമിതിയില്‍ സഹകരിക്കുന്ന മറ്റ് സാമുദായിക സംഘടനകള്‍ കൂടുതലായി ഇടതുമുന്നണിയോട് അടുക്കാം. ന്യൂനപക്ഷവോട്ടും ഇടതുമുന്നണി ലക്ഷ്യമിടുന്നു. പുരോഗമന ചിന്താഗതിക്കാരുടെയും സ്ത്രീകളുടെയും വലിയപിന്തുണ ആര്‍ജിക്കാമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുവരെ എന്‍.എസ്.എസും സി.പി.എമ്മും നല്ല ബന്ധത്തിലായിരുന്നു. ശബരിമലയില്‍ ആചാരസംരക്ഷണത്തിനായി നേരത്തേമുതല്‍ നിലകൊള്ളുന്ന എന്‍.എസ്.എസ്. എതിര്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ യുവതീപ്രവേശത്തിനായി നിലകൊണ്ടതും. പ്രതിഷേധ കൂട്ടായ്മകളായി വന്ന നാമജപഘോഷയാത്രയും അതില്‍ സംഘപരിവാര്‍ പങ്കാളിത്തവും വന്നതോടെ സി.പി.എം. എന്‍.എസ്.എസിനെ വിമര്‍ശിച്ചുതുടങ്ങി.

എസ്.എന്‍.ഡി.പി. യോഗമടക്കമുള്ള സംഘടനകളെ ചേര്‍ത്ത് സര്‍ക്കാര്‍ നവോത്ഥാനസമിതി രൂപവത്കരിക്കുകയും വനിതാമതില്‍ തീര്‍ക്കുകയും ചെയ്തതോടെ അകല്‍ച്ച വര്‍ധിച്ചു. ശബരിമലയില്‍ യുവതികള്‍ കയറിയതോടെ അകല്‍ച്ച പൂര്‍ണമായി.

എന്‍എസ്എസിന്റെ നിലപാട് മാറ്റം സിപിഎമ്മിനെ അങ്കലാപ്പിലാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശക്തമായ ഭാഷയില്‍ രംഗത്തെത്തിയയത്. എന്‍എസ്എസ് ഭയപ്പെടുത്താനോ വിരട്ടാനോ നില്‍ക്കണ്ടെന്നെണ് കോടിയേരി പറഞ്ഞത്. സമുദായ സംഘടന രാഷ്ട്രീയത്തില്‍ ഇടപെടേണ്ട. രാഷ്ട്രീയത്തില്‍ ഇടപെടാനാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും കോടിയേരി പറഞ്ഞു. എന്‍എസ്എസിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുമെന്നും കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.

അതേസമയം, എന്‍എസ്എസിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന ഇടത് നേതാക്കള്‍ക്കെതിരെ ജി.സുകുമാരന്‍ നായരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. എന്‍എസ്എസിനെക്കുറിച്ച് അറിവില്ലാത്തവരും രാഷ്ട്രീയ ലാഭത്തിനായി കളവു പറയുന്ന വരുമാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എന്‍എസ്എസിന്റെ സ്വാധീനം തിരഞ്ഞെടുപ്പില്‍ ബോധ്യപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (37 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (43 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (46 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (58 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends