Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അയ്യപ്പ ശാപം തീരുന്നില്ല... ശബരിമലയില്‍ കയറിയതിന് ശേഷം രഹന ഫാത്തിമയ്ക്ക് മനസമാധാനമില്ല; വീണ്ടും കേസും ബഹളവും ; ചെക്ക് കേസില്‍ കുടുങ്ങി രഹന ഫാത്തിമ; 2.1 ലക്ഷം പിഴയും ഒരുദിവസം തടവും

05 FEBRUARY 2019 10:55 AM IST
മലയാളി വാര്‍ത്ത

പോലീസിന്റെ പടച്ചട്ടയുമണിഞ്ഞ് ശബരിമലയില്‍ കയറിയ രഹന ഫാത്തിമയ്ക്ക് മനസമാധാനം നഷ്ടമാകുന്നു. മര്യാദയ്ക്ക് ആക്ടിവിസം കളിച്ച് നടന്ന രഹന ഫാത്തിമ ആദ്യമായി ശബരിമല വിഷയത്തില്‍ ജയിലിലായി. അതിന് പിന്നാലെ രഹന ഫാത്തിമയ്ക്ക് ചെക്ക് കേസില്‍ ശിക്ഷ. 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കുംവരെ തടവുമാണ് ശിക്ഷ. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി ആര്‍ അനില്‍ കുമാറില്‍ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരിച്ചു നല്‍കാത്ത കേസിലാണ് ശിക്ഷ. അനിലിന് നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഇതോടെയാണ് നിയമ നടപടികള്‍ തുടങ്ങിയത്.

2014ല്‍ രഹ്‌നയെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 2,10,000 രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പിഴ അടച്ച് ഒരു ദിവസം കോടതി നടപടി അവസാനിക്കുംവരെ തടവ് അനുഭവിക്കാനാണ് ഹൈക്കോടതിയും വിധിച്ചത്. അപ്പീല്‍ പരിഗണിച്ച് ഇളവൊന്നും നല്‍കിയില്ല. ഇതോടെ തിങ്കളാഴ്ച രഹ്‌ന ആലപ്പുഴ സിജെഎം സികെ മധുസൂദനന്‍ മുമ്ബാകെ ഹാജരായി 2,10,000 രൂപ പിഴ അടച്ചു. കോടതി നടപടി അവസാനിക്കുംവരെ പ്രതിക്കൂട്ടിലും നിന്നു. അങ്ങനെ ചെക്ക് കേസില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

നിലവില്‍ മതവികാരം വ്രണപ്പെടുത്തുന്ന വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ ജാമ്യത്തിലാണ് രഹ്‌ന ഫാത്തിമ. കര്‍ശന നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രഹ്‌ന ഫാത്തിമ സമര്‍പ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.

ദിവസങ്ങള്‍ക്കകം രഹ്‌നയെ അവര്‍ ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫീസില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹ്‌നക്ക് വേണ്ടി നല്‍കിയ ജാമ്യഹര്‍ജികള്‍ തുടര്‍ച്ചയായി രണ്ടു വട്ടം നിരസിക്കപ്പെട്ടിരുന്നു.

സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിക്ക് ശേഷം ആദ്യം ശബരമലയിലേക്ക് പുറപ്പെട്ട യുവതികളില്‍ രഹ്നയുമുണ്ടായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് രഹ്നയും മല കയറാനെത്തിയത്. കറുത്ത വസ്ത്രവും ഇരുമുടിക്കെട്ടുമായി എത്തിയ രഹ്നക്ക് പോലീസ് സംരക്ഷണം ഒരുക്കിയത് വിവാദമായിരുന്നു.

ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് രഹ്നയെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തി രഹ്നയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്നയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെത്തി അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ രഹ്നയെ ബിഎസ്എന്‍എല്‍ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

കോടതി തീരുമാനം അറിഞ്ഞതോടെ രഹ്ന കരഞ്ഞു. തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞാണ് രഹ്ന പൊട്ടിക്കരഞ്ഞു. കൊട്ടാരക്കര ജയിലിലേക്കാണ് രഹ്നയെ കൊണ്ടുപോയത്. അപ്പോഴും കരച്ചില്‍ നിര്‍ത്തിയിരുന്നില്ലത്രെ.

ജയിലില്‍ ആരോടും അധികം സംസാരിച്ചില്ല. ജയിലിലെ സെല്ലുകളില്‍ നിന്നവര്‍ രഹ്നയെ കൂകിവിളിച്ചു. നേരത്തെ പത്തനംതിട്ടയില്‍ എത്തിച്ച വേളയിലും ചിലര്‍ രഹ്നയെ കൂകി വിളിച്ചിരുന്നു. തന്നെ കൂകിയവര്‍ യഥാര്‍ഥത്തില്‍ കുരയ്ക്കുകയാണ്. അതുപോലും അവര്‍ക്കറിയില്ലെന്നാണ് രഹ്ന കൂകിയവരോട് പ്രതികരിച്ചത്.

ഒരുസ്ത്രീയുടെ കാല് കണ്ടാല്‍ തീരുന്ന ബ്രഹ്മചര്യമേ അവര്‍ക്കുള്ളൂ. പ്രതികരിക്കുന്ന സ്ത്രീകള്‍ക്കെതിരായ നടപടിയുടെ ഭാഗമാണ് അറസ്റ്റ്. ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ കാല്‍ പ്രദര്‍ശിപ്പിച്ചതാണ് കുറ്റം. കാല്‍ കണ്ടാല്‍ തീരുന്ന ഭക്തിയാണോ ഇവര്‍ക്കുള്ളത്. ജോലി നഷ്ടപ്പെടുത്താനുള്ള രഹസ്യ അജണ്ടയാണ് അറസ്റ്റിന് പിന്നിലെന്നും രഹ്ന പത്തനംതിട്ട സ്‌റ്റേഷനില്‍ വച്ച് പറഞ്ഞിരുന്നു. ഈയൊരു സംഭവത്തിന് ശേഷമാണ് വീണ്ടും രഹന അറസ്റ്റിലാകുന്നത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (37 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (43 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (46 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (58 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends