Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് സമര സമിതി പിന്‍മാറിയിട്ടില്ല; പിന്മാറിയെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കുന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്ന് വയൽക്കിളികൾ

05 FEBRUARY 2019 10:36 AM IST
മലയാളി വാര്‍ത്ത

കീഴാറ്റൂരിൽ വയല്‍ക്കിളികള്‍ ഭൂമി വിട്ടുനല്‍കിയാതായി പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് വയൽകിളികൾ.
കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് സമര സമിതി പിന്‍മാറിയെന്നത് വ്യാജമാണെന്നും കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയല്‍ക്കിളികള്‍ പറഞ്ഞു.

ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. എന്നാൽ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂമിയുടെ രേഖകളുടെ പകർപ്പുകളാണ് ഭൂഉടമകൾ കൈമാറിയതെന്ന് വയൽക്കിളികൾ വ്യക്തമാക്കി.

വയല്‍ക്കിളികള്‍ കീഴടങ്ങി എന്നും സമര സമിതി നേതാവ് വയല്‍ഭൂമി വിട്ടുനല്‍കിയെന്നും സാമൂഹ്യമാധ്യമത്തിലൂടെ സന്ദേശം പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി വയല്‍കിളികള്‍ രംഗത്ത് വന്നിരിക്കുന്നത്.

സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഉൾപ്പടെയുള്ളവർ ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ല. ഇത് സി.പി.ഐ.എമ്മിന്റെ കുപ്രചരണമാണ് വയൽകിളികൾ മാധ്യമങ്ങളോട് പറഞ്ഞു.

സമരത്തിന നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂരിന്റെ അമ്മയുടേയും ഭാര്യയുടേയും ഉള്‍പ്പെടെ വയല്‍ഭൂമി ദേശീയപാതക്കുവേണ്ടി വിട്ടുനല്‍കിയെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

സമരം അവസാനഘട്ടംവരെ കൊണ്ടുപോയെന്നും കേരളസര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയാണുണ്ടായതെന്നും ഭൂമി വിട്ടുനല്‍കിയാല്‍ ഉണ്ടാകുന്ന നഷടപരിഹാരം അര്‍ഹതപ്പെട്ടവര്‍ വാങ്ങുന്നതില്‍ സമരസമിതിക്ക് എതിര്‍പ്പില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞതായും വാടസ്ആപ് സന്ദേശത്തിലുണ്ട്.

കണ്ണൂര്‍ തളിപ്പറമ്പുവഴി കടന്നുപോകുന്ന ദേശീയ പാതക്ക് കീഴാറ്റൂരിലൂടെ ബൈപ്പാസ് നിര്‍മ്മിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ തീരുമാനകേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചുക്കാന്‍ പിടിച്ചതോടെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ട് കീഴാറ്റൂര്‍ സമരം ആരംഭിച്ചത്.

സിപിഐഎം ഭൂരിപക്ഷമായ കീഴാറ്റൂരില്‍ ആദ്യം സമരം പാര്‍ട്ടി പിന്തുണയോടെയായിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെയാണ് അഭിപ്രായങ്ങള്‍ ഇരുചേരിയിലേക്ക് തിരിഞ്ഞതും വയല്‍ക്കിളികള്‍ എന്നപേരില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന ചിലര്‍ പ്രാദേശിക പങ്കാളിത്തത്തോടെ സമരം തുടര്‍ന്നതും.

സമരത്തിന് പിന്തുണയര്‍പ്പിച്ച് ബിജെപി രംഗത്തെത്തിയത് കോളിളക്കമുണ്ടാക്കിയിരുന്നു. വയലില്‍ കൂടി ബൈപ്പാസ് നിര്‍മിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം വെറുംവാക്കായി. 2018 നവംബറില്‍ ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കടന്നുപോകുമെന്ന് വ്യക്തമാക്കി ബിജെപി സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു.

ദേശീയപാതാ വികസനത്തെ എതിര്‍ക്കരുതെന്നും നഷ്ടപരിഹാരം നേടിയെടുത്താല്‍ മതിയെന്നുമുള്ള സിപിഐഎം തീരുമാനത്തെ വെല്ലുവിളിച്ച് വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി വയല്‍ക്കിളികള്‍ നടത്തിയ സമര പരിപാടി വലിയ ജനകീയ പിന്തുണ നേടിയിരുന്നു. സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകി എന്നിവരാണ് കീഴാറ്റൂര്‍ സമരത്തിന്റെ നേതൃനിരയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (38 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (44 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (47 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (59 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends