Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തരൂരിന് പാരയായി വിചാരണ ; സുനന്ദ കേസിന്റെ വിചാരണ ഫെബ്രുവരി 21 മുതൽ ദില്ലി അഡീഷണൽ മെട്രോപോളിറ്റൻ കോടതിയിൽ ആരംഭിക്കാനിരിക്കെ കുറ്റപത്രത്തിൽ പേരുള്ള ഒരാൾ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്നത് പാർട്ടിക്ക് ദോഷം; ശശി തരൂരിന് തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ കഴിയില്ലെന്ന് സൂചന

05 FEBRUARY 2019 10:50 AM IST
മലയാളി വാര്‍ത്ത

ശശി തരൂരിന് തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ കഴിയില്ലെന്ന് സൂചന. സുനന്ദ കേസിന്റെ വിചാരണ ഫെബ്രുവരി 21 മുതൽ ദില്ലി അഡീഷണൽ മെട്രോപോളിറ്റൻ കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് കുറ്റപത്രത്തിൽ പേരുള്ള ഒരാൾ തിരുവനതപുരത്ത് നിന്നും മത്സരിക്കുന്നത് പാർട്ടിക്ക് ദോഷമാകുമെന്ന വികാരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

സുനന്ദയുടെത് ആത്മഹത്യയാണെന്ന് കുറപത്രത്തിൽ പറയുന്നുണ്ടെങ്കിലും തരുരിനെതിരെ ആതമഹത്യാ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജനുവരി 14 നാണ് തരൂരിനെതിരായ കുറ്റപത്രം ദില്ലി പോലീസ് സമർപ്പിച്ചത്. കേസിൽ കോടതിയെ സഹായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി സമർപ്പിച്ച ഹർജി കോടതി തള്ളിയെങ്കിലും സ്വാമി തരൂരിനെ വിടാതെ അദ്ദേഹത്തിന് പിന്നാലെ തന്നെയുണ്ട്. പോലീസ് ശേഖരിച്ച തെളിവുകൾ തരൂരിന് നൽകാൻ പട്യാല കോടതി ഉത്തരവിട്ടിരുന്നു. ഇത്തരത്തിൽ കൈമാറിയ ചില ഡിജിറ്റൽ രേഖകൾ പരിശോധിക്കാൻ കഴിഞ്ഞില്ലെന്നാണ് തരൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

തരൂരിന് അപകടം വന്നിരിക്കുന്നത് കൃത്യം ഇലക്ഷൻ സമയത്താണ്. തരൂർ കൊലക്കുറ്റം ചെയ്തിട്ടില്ലല്ലോ എന്ന് വാദിക്കുന്നവരും കോൺഗ്രസിലുണ്ട്. എന്നാൽ മത്സരിപ്പിക്കാൻ ആത്മഹത്യാപ്രേരണ കുറ്റത്തിൽ വിചാരണ നേരിടുന്ന ഒരാൾ മാത്രമാണോ പാർട്ടിക്കുള്ളതെന്ന് മറ്റ് ചില കോൺഗ്രസ് നേതാക്കളും ചോദിക്കുന്നു.

സംഭവിച്ചിരിക്കുന്നത് കോടതി നടപടിയാണെങ്കിലും സുബ്രഹ്മണ്യം സ്വാമിയുടെ ഇടപെടലോടെ ഇതിൽ ബിജെപി ബന്ധം ആരോപിക്കുന്നവർ ധാരാളം. ബിജെപിക്ക് തരൂരിനെ ശരിയാക്കണമെന്ന ലക്ഷ്യം നേരത്തെയുണ്ട്. തരൂർ നരേന്ദ്രമോദിയെ വിമർശിക്കുന്നത് നിർത്തണമെന്നതാണ് ബി ജെ പിയുടെ ആവശ്യം. വിമർശനം മോദിക്കെതിരായ പരാതിയിലേക്കും നീങ്ങി. കേസിന്റെ ആദ്യ ഘട്ടത്തിൽ തരൂരിനെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി ജെ പി ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. കരൺ അദാനി ഉൾപ്പെടെയുള്ളവർ അതിനു വേണ്ടി ശ്രമം ആരംഭിച്ചതാണ്. എന്നാൽ തരൂർ വഴങ്ങിയില്ല. അങ്ങനെയാണ് ഡൽഹി പോലീസ് കേസിൽ കുരുക്ക് മുറുക്കിയത്.

കോൺഗ്രസ് നേതാക്കൾക്ക് തരൂരിന് വീണ്ടും സീറ്റ് നൽകുന്നതിനോട് വിയോജിപ്പ് നേരത്തെ തന്നെയുണ്ട്. തരൂർ ഒരു ഇറക്കുമതി സ്ഥാനാർത്ഥിയാണ്. സാമ്പത്തിക സുരക്ഷിത്വം ഉള്ളതു കൊണ്ടാണ് ഇതുവരെയും അദ്ദേഹത്തിന് തട്ടുകേടുണ്ടായത്. തിരുവനന്തപുരത്ത് മത്സരിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം നേതാക്കളുണ്ട്. എന്നാൽ അവരെയെല്ലാം ഭയപ്പെടുന്നതാണ് തരൂരിന്റെ ഹൈക്കമാന്റ് ബന്ധം . തരൂർ സുനന്ദ കേസിൽ പ്രതിയായതോടെ സന്തോഷിച്ച ഒരു കൂട്ടം നേതാക്കൾ ഉണ്ട്. എന്നാൽ അവരെയെല്ലാം അത്ഭുതപ്പെടുത്തി കൊണ്ടാണ് തരൂർ വീണ്ടും സജീവമായത്. അത് എല്ലാവരെയും അമ്പരപ്പിച്ചു. തരൂർ തിരിച്ചുവന്നത് മോദിയെ ആക്രമിച്ച് കൊണ്ടാണ്. തന്റെ ഇംഗിതങ്ങൾ നടക്കില്ലെന്ന് മനസിലാക്കിയപ്പോഴാണെന്ന് ഇതെന്ന് ബി ജെ പി പക്ഷം പ്രചരിപ്പിച്ചു. ഇടയ്ക്ക് ഒരു സമയത്ത് തരൂർ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹളുണ്ടായിരുന്നു. എല്ലാം അതെല്ലാം അസ്ഥാനത്തായി.

തരൂർ അസ്വസ്ഥനാണ്. തിരഞ്ഞടുപ്പ് അടുത്തതോടെ വിചാരണ വന്നതാണ് തരൂരിനെ വേദനിപ്പിക്കുന്നത്. ഹൈകമാന്റിൽ സ്വാധീനമുള്ളത് കാരണം തരൂർ തീരുമാനിക്കുന്നത് തന്നെ നടക്കും. പ്രതികൂല കാലാവസ്ഥ മറി കടന്ന് തരൂരിന് സീറ്റ് നൽകിയാൽ അത് ചിലപ്പോൾ പാലം വലിക്കാൻ കാരണമാകും. കോൺഗ്രസ് നേതാക്കൾക്ക് പാലം വലിക്കാൻ നന്നായറിയാം. സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ സുരക്ഷിത സീറ്റില്ലാതെ കേരളത്തിൽ അലഞ്ഞു തിരിയുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (38 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (44 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (47 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (59 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends