ഉന്നത വിദ്യാഭ്യാസ രംഗത്തെ പരീക്ഷാ നടത്തിപ്പിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്തെ പരീക്ഷാ നടത്തിപ്പിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. കേരളത്തിലെ എല്ലാ സര്‍വകലാശാലകളും പരസ്പരം കോഴ്‌സുകള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ അറിയിച്ചു. വിവിധ സര്‍വകലാശാലകള്‍ പലപ്പോഴായി പരീക്ഷകള്‍ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാവാറുണ്ട്. ഇതിന് പരിഹാരമായി ഒരേ സമയത്ത് പരീക്ഷകള്‍ നടത്താനും ഫലം പ്രഖ്യാപിക്കാനുമായി ഏകീകൃത സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഏപ്രില്‍ അവസാനത്തോടെ ബിരുദ കോഴ്‌സുകളുടേയും മേയ് അവസാനത്തോടെ ബിരുദാനന്തരബിരുദ കോഴ്‌സുകളുടേയും ഫലം പ്രഖ്യാപിക്കാവുന്ന തരത്തില്‍ പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കും. ഇതിനായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷാ കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























