ഒന്നരവർഷം കൂടി കിട്ടിയിരുന്നെങ്കിൽ കെഎസ്ആർടിസിയുടെ മുഴുവൻ കടങ്ങളും തീർക്കാൻ തനിക്കു കഴിയുമായിരുന്നു; കെസ്ആർടിസിയിലെ യൂണിയനുകൾ, വഴങ്ങാത്ത മേലധികാരിയെ സ്വാധീനം ഉപയോഗിച്ച് നീക്കുന്ന വൻ സാമ്പത്തിക ശക്തികൾ; കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ക്കെതിരെ തച്ചങ്കരി

കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ എം.ഡി ടോമിന്‍ ജെ തച്ചങ്കരി രംഗത്ത്. ഒന്നരവർഷം കൂടി കിട്ടിയിരുന്നെങ്കിൽ കെഎസ്ആർടിസിയുടെ മുഴുവൻ കടങ്ങളും തീർക്കാൻ തനിക്കു കഴിയുമായിരുന്നുവെന്ന് തച്ചങ്കരി പറഞ്ഞു. വഴങ്ങാത്ത മേലധികാരിയെ സ്വാധീനം ഉപയോഗിച്ച് നീക്കുന്ന വൻ സാമ്പത്തിക ശക്തികളാണ് കെസ്ആർടിസിയിലെ യൂണിയനുകൾ എന്നും തച്ചങ്കരി പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തച്ചങ്കരിയുടെ തുറന്നു പറച്ചില്‍.
ഒന്നര വർഷം കൂടി കിട്ടിയിരുന്നെങ്കിൽ കെഎസ്ആർടിസിയുടെ 700 കോടി രൂപ കടം തീർക്കുമായിരുന്നുവെന്ന് തച്ചങ്കരി അവകാശപ്പെട്ടു. താൻ എന്തൊക്കെ ചെയ്തിരുന്നെങ്കിലും യൂണിയൻ നേതാക്കൾ അതെല്ലാം എതിർത്തിരുന്നു. അതിൽ നിലപാട് പറയേണ്ടത് സർക്കാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി നഷ്ടമാണെങ്കിലും സംഘടനകൾ ലാഭത്തിലായിരുന്നുവെന്ന് ടോമിൻ ജെ തച്ചങ്കരി പറഞ്ഞിരുന്നു. വഴങ്ങുന്നയാളല്ലാ മേലധികാരിയെങ്കിൽ യൂണിയനുകൾ കുപ്രചരണം തുടങ്ങും. പിന്നെ സ്വാധീനം ഉപയോഗിച്ച് മാറ്റും. ഇതാണ് കെഎസ്ആർടിസിയിൽ നിലനിന്നിരുന്ന രീതിയെന്നും തച്ചങ്കരി പറഞ്ഞു. താൻ കെഎസ്ആർടിസി എംഡിയായി ഇരുന്ന സമയത്ത് പ്രൈവറ്റ് ബസുടമകൾ അസ്വസ്ഥരായിരുന്നുവെന്നും തച്ചങ്കരി പറഞ്ഞു.
തച്ചങ്കരിയുടെ പടിയിറക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസിയിൽ വീണ്ടും കാര്യങ്ങൾ യൂണിയനുകളുടെ നിയന്ത്രണത്തിൻ കീഴിലായി. ടോമിന്‍ തച്ചങ്കരിയുടെ പരിഷ്കാരങ്ങൾ യൂണിയനുകൾ ഇടപെട്ട് മാറ്റി. ഡ്രൈവർ കം കണ്ടക്ടർ രീതി വേണ്ടെന്ന് യൂണിയനുകൾ വ്യക്തമാക്കി.ഇന്ന് രാവിലെ ജോലിക്കെത്തിയ ഡ്രൈവർ കം കണ്ടക്ടറെ തമ്പാനൂർ സ്റ്റാൻഡിൽ നിന്ന് ഇറക്കിവിട്ടു. അധിക ഡ്യൂട്ടി ചെയ്യാൻ കഴിയില്ലെന്നും യൂണിയനുകൾ വിശദമാക്കി. അപകടങ്ങള്‍ കുറയാന്‍ ഈ രീതി ഉപകരിക്കുമെന്ന വിലയിരുത്തലിന് പിന്നാലെയായിരുന്നു ഡ്രൈവർ കം കണ്ടക്ടറ്‍ രീതി കെ എസ് ആര്‍ ടിസിയില്‍ കൊണ്ടുവന്നത്.
തച്ചങ്കരിയുടെ പടിയിറക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസിയിൽ വീണ്ടും കാര്യങ്ങൾ യൂണിയനുകളുടെ നിയന്ത്രണത്തിൽ ആകുകയാണ്. മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്ക്സ് ആന്റ് പബ്ളിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങി നഷ്ടത്തിലായിരുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കിയ പ്രവര്‍ത്തന മികവോടെയാണ് തച്ചങ്കരി കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിയത്. സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ അദ്ദേഹം പല പരിഷ്കരണ നടപടികളും നടപ്പാക്കി. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് സാമ്പത്തിക ബാധ്യതയില്‍ മുങ്ങിക്കിടന്ന കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ രക്ഷപ്പെടുത്തിയെടുക്കാന്‍ സഹായകമായതെന്നത് ചർച്ച വിഷയമാണ്. കെഎസ്ആര്‍ടിസിക്ക് സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത്തരത്തിലേക്ക് കോര്‍പ്പറേഷനെ എത്തിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വരുമാന വര്‍ദ്ധനവിന് വേണ്ടി കൈക്കൊണ്ട നടപടികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലുകളോ നടപടികളോ അല്ല, പ്രധാനമായും ശബരിമല സീസണില്‍ കിട്ടിയ അധികവരുമാനവും, കോര്‍പ്പറേഷനുള്ളില്‍ നടത്തിയ ചെലവ് ചുരുക്കലും മറ്റു പരിഷ്‌കാരങ്ങളുമാണ് കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചതെന്നാണ് മറുവാദം.
ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല, ദീര്‍ഘാവധി എടുത്ത് മറ്റു ജോലികള്‍ക്കും വിദേശത്തും മറ്റുമൊക്കെ പോയവരെ പിരിച്ചുവിടും, അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ സിംഗിള്‍ ഡ്യൂട്ടി, ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സ്, ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കുക, എല്ലാ റൂട്ടുകളിലും ബസ് ഓടുന്നത് നിര്‍ബന്ധമാക്കുക തുടങ്ങി തച്ചങ്കരിയുടെ ഇടപെടലുകള്‍ ഒരുപരിധിവരെ കെഎസ്ആർടിസിക്ക് ഗുണം ചെയ്‌തെന്നാണ് മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത് തച്ചങ്കരി മന:പൂര്‍വ്വം നിലപാട് എടുത്തതു കൊണ്ടാണെന്നും കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഉള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഒപ്പം, ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത് കെഎസ്ആര്‍ടിസിയെ ഭാവിയില്‍ വന്‍ കടക്കെണിയില്‍ എത്തിക്കുമെന്നും സ്വന്തമായി വര്‍ക്ഷോപ്പും ജീവനക്കരുമുള്ള കെഎസ്ആര്‍ടിസിയെ നോക്കുകുത്തിയാക്കി സ്വകാര്യമേഖലയെ സഹായിക്കുകയാണ് തച്ചങ്കരി ചെയ്യുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























