മദ്യപിച്ച് ഭർത്താവു മയങ്ങിയെന്ന് ഉറപ്പായാൽ കിടപ്പറയിൽ സുഹൃത്തിന്റെ ഒമ്പതുവയസ്സുള്ള മകനെ രാജി ക്രൂരപീഡനത്തിനിരയാക്കിരുന്നത് നിരവധി തവണ- മലയാറ്റൂർ സ്വദേശിനിയുടെ ലീലാവിലാസങ്ങൾ പുറത്തായപ്പോൾ

ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മലയാറ്റൂർ സ്വദേശിനിയായ കാടപ്പാറ കോഴിക്കാടൻവീട്ടിൽ രാജി (25) കടുത്ത ലൈംഗിക വൈകൃതങ്ങൾക്കടിമ. സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കരളില്‍ കാന്‍സര്‍ ബാധിച്ച തിരുവനന്തപുരത്തുള്ള കുട്ടിയെ രാജി മലയാറ്റൂരിലെ തന്റെ വീട്ടില്‍ എത്തിച്ചത്. കഴിഞ്ഞ 4 മാസമായി ഇവരുടെ വീട്ടിലായിരുന്നു കുട്ടി. നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. കുട്ടിക്ക് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കണ്ട് കൗൺസലിങ‌് നടത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
ഒന്‍പതുകാരന്റെ അമ്മയുമായി യുവതിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് നാലാം ക്ലാസുകാരനായ ബാലനെ യുവതിയുടെ അടുക്കല്‍ എത്തിച്ചത്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയമാകാനിരിക്കുകയാണ് ബാലന്‍. അതിനായി ആര്‍സിസിയില്‍ 13 ലക്ഷത്തോളം രൂപ ഒന്‍പതുകാരന്റെ 'അമ്മ കെട്ടിവെച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ കുട്ടിയുടെ അവസ്ഥ വിവരിച്ചാണ് നിര്‍ദ്ധനയായ 'അമ്മ കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്. തിരുവനന്തപുരം സ്വദേശികള്‍ ആണ് ബാലന്റെ മാതാപിതാക്കള്‍. കുട്ടിയുടെ സന്തോഷത്തിനു വേണ്ടി എന്ന രീതിയിലാണ് യുവതി കുട്ടിയെ ഒപ്പം കൂട്ടി കൊച്ചി കാക്കനാട്ടേയ്ക്ക് മാറിയത്. ഇവിടെ തന്നെയാണ് കുട്ടി പഠിക്കുന്നതും. അടുത്തകാലത്ത് വിവാഹിതയായ രാജിയാണ് ഭർത്താവ് ഒപ്പമുള്ളപ്പോൾത്തന്നെ ഒമ്പതുവയസുകാരനെ പീഡനത്തിനിരയാക്കിരുന്നത്.
മദ്യപിച്ച് വീട്ടിലെത്തുന്ന ഭർത്താവ് ഉറങ്ങുന്നസമയത്തായിരുന്നു ആദ്യമായി ഒമ്പതുവയസുകാരനെ വിവസ്ത്രനാക്കി പരീക്ഷണാടിസ്ഥാനത്തിൽ രാജി പീഡിപ്പിച്ചത്. പിന്നീട് ഭർത്താവു മദ്യപിച്ചെത്തി മയങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഇത് തുടരുകയായിരുന്നു. മദ്യപിച്ച ഭര്‍ത്താവ് ഉറക്കമായാല്‍ നഗ്നയായശേഷം യുവതി ബാലനെ നഗ്നനാക്കി ദേഹത്ത് തടവാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് കുട്ടി കൗൺസിലിംഗിനിടെ വെളിപ്പെടുത്തി. ആന്റി പറയുന്നത് മാത്രമേ താൻ ചെയ്തിരുന്നുള്ളുവെന്ന് ഡോക്ടറോട് കുട്ടി വെളിപ്പെടുത്തിയിരുന്നു.
ഒന്‍പത്കാരന് ലിവര്‍ കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ക്ക് അറിയാം. ബാലന്റെ ദേഹത്ത് തടിപ്പുകളും വ്രണങ്ങളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ വരാന്‍ വഴിയില്ല. എന്തോ വിപരീതമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലന്റെ അടുക്കല്‍ നിന്ന് നെയ്യാറ്റിന്‍കരയിലെ ഡോക്ടര്‍ വിശദവിവരങ്ങള്‍ തേടിയത്. ഡോക്ടര്‍ വിവരങ്ങള്‍ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ 'അമ്മ തീരുമാനിക്കുകയായിരുന്നു. പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കള്‍ അവിടെ പരാതി നല്‍കിയത്. മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോക്സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നതുമില്ല. . ഊരിപ്പോരാന്‍ പ്രയാസമായ പോക്‌സോ വകുപ്പാണ് കാലടി പൊലീസ് യുവതിക്ക് മേല്‍ ചുമത്തിയത്.
ഡോക്ടര്‍ വിവരങ്ങള്‍ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ 'അമ്മ തീരുമാനിക്കുകയായിരുന്നു. പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കള്‍ അവിടെ പരാതി നല്‍കിയത്. മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോക്സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നതുമില്ല. ബാലന്റെ മാതാപിതാക്കള്‍ വേറിട്ട് ആണ് താമസിക്കുന്നത്. അതിനാല്‍ ബാലന്‍ അമ്മയ്ക്ക് ഒപ്പമാണ്. ഈ സാഹചര്യമാണ് യുവതി ചൂഷണം ചെയ്തത്. ബാലന് സന്തോഷമാകും എന്റെ കൂടെ വന്നാല്‍ എന്നാണ് യുവതി മാതാവിനോട് പറഞ്ഞത്. കുട്ടിയെ കൂടെ കൂട്ടിയശേഷം സ്‌കൂളില്‍ ബാലനെ യുവതി പഠനത്തിന് ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഒന്‍പത് വയസുകാരന്‍ യുവതിയുടെ ഒപ്പമായി. തമ്ബാനൂരിലെ റെയില്‍വേസ്റ്റേഷനില്‍ അന്തിയുറങ്ങേണ്ട അവസ്ഥയിലായിരുന്നു ബാലനും മാതാവിനും.
യുവതിക്ക് അടുപ്പമുള്ള ഒരാളാണ് ഇവരെ കൊച്ചിയിലെ ഒരു ഷെല്‍ട്ടറില്‍ എത്തിച്ചത്. ഷെല്‍ട്ടറില്‍ ബാലന് തുടരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതിനാലാണ് യുവതിയുമായുള്ള അടുപ്പം വെച്ച് ബാലനെ യുവതിയുടെ വീട്ടില്‍ ആക്കുന്നത്. ബാലന്‍ യുവതിയുടെ കൂടെയുള്ള അവസ്ഥയില്‍ തന്നെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. പക്ഷെ ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ യുവതിക്ക് താത്പര്യം ഒന്‍പത് വയസുകാരനെയായിരുന്നു. ഈ ബാലനെയും കൊണ്ട് ഗോവയില്‍ വരെ യുവതി പോയി എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ അവശത ചൂണ്ടിക്കാട്ടി വമ്ബന്‍ പിരിവുകള്‍ പലതും യുവതി നടത്തിയതായി സൂചനയുണ്ട്.
കുട്ടിയെ ഒപ്പം താമസിപ്പിക്കുന്നതിന്റെ പേരില്‍ കുട്ടിയുടെ അമ്മയുടെ കൈയില്‍ നിന്നും യുവതി തുകകള്‍ ഈടാക്കിയിരുന്നു.കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സമാഹരിച്ച തുകയില്‍ നിന്നാണ് ബാലന്റെ 'അമ്മ ഈ തുകകള്‍ യുവതിക്ക് നല്‍കിയത്. ഈ തുകയും ബാലന്റെ പേരില്‍ യുവതി സ്വരൂപിച്ച തുകയും ആര്‍ഭാട ജീവിതത്തിനും യാത്രകള്‍ക്കുമാണ് യുവതി ചെലവാക്കിയതും എന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha

























