Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഡല്‍ഹി രാഷ്‌ട്രീയ സ്വപ്‌നം ഫലിക്കാതെ വന്നതോടെ ഹൈക്കമാന്‍ഡിന്റെ മനസ്‌ മാറ്റാന്‍ കോട്ടൂരില്‍നിന്ന്‌ ആദിവാസി മന്ത്രവാദിയെ കൊണ്ടുവന്നു പൂജയും മന്ത്രവാദവും; സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ഇനി വലിയ ഭാവിയില്ലെന്ന ജ്യോത്സ്യന്റെ പ്രവചനത്തിൽ തകർന്ന് കോൺഗ്രസ്സ് എംഎൽഎ

05 FEBRUARY 2019 06:45 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി രാഷ്‌ട്രീയ സ്വപ്‌നം ഫലിക്കാതെ വന്നതോടെ തിരുവനന്തപുരം ലോക്‌സഭാ സീറ്റ്‌ നേടാൻ പൂജയും മന്ത്രവാദവുമായി കോണ്‍ഗ്രസ്‌ എം.എല്‍.എ. തലസ്‌ഥാന ജില്ലയിലെ ഒരുകോൺഗ്രസ്സ് എംഎൽഎ ആണ് ഹൈക്കമാന്‍ഡിന്റെ മനസ്‌ മാറ്റാന്‍ കോട്ടൂരില്‍നിന്ന്‌ ആദിവാസി മന്ത്രവാദിയെ കൊണ്ടുവന്നത്‌.

സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ഇനി വലിയ ഭാവിയില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം എംഎൽഎയെ വല്ലാതെ തളർത്തി. സമയം തീരെ മോശമാണെന്നും ഇനി സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ വലിയ പ്രതീക്ഷ വേണ്ടെന്നുമായിരുന്നു ജ്യോത്സ്യന്റെ പ്രവചനം. എന്നാൽ ജോത്സ്യൻ എംഎൽഎയെ പാടെ നിരാശപ്പെടുത്തിയില്ല. ഡല്‍ഹിയില്‍ ചില സാധ്യതകള്‍ തെളിയുന്നുണ്ടെന്ന് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. മനസമാധാനം നഷ്ടപെട്ട എംഎൽഎ ഇതിനകം മൂന്നു മന്ത്രവാദങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇതോടുകൂടി തിരുവനന്തപുരം ലോക്‌സഭാ സീറ്റായി എം.എല്‍.എയുടെ ലക്‌ഷ്യം.

സംസ്‌ഥാനരാഷ്‌ട്രീയത്തില്‍നിന്നു സമീപകാലത്തു പാര്‍ലമെന്റിലെത്തിയ ചില നേതാക്കള്‍ക്കു കോണ്‍ഗ്രസില്‍ ലഭിച്ച സ്‌ഥാനലബ്‌ധിയും എം.എല്‍.എയുടെ മനസില്‍ തെളിഞ്ഞെന്നാണു പാര്‍ട്ടിയിലെ അടക്കം പറച്ചില്‍.

ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കാണാന്‍ എം.എല്‍.എ. ശ്രമിച്ചെങ്കിലും നടന്നില്ല. എം.എല്‍.എയുടെ നീക്കം അദ്ദേഹത്തിന്റെ ഗ്രൂപ്പിലും പ്രതിസന്ധിയുണ്ടാക്കി. സ്വന്തം പാര്‍ട്ടിക്കാരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നു മുമ്പും ആരോപണം നേരിട്ടിട്ടുള്ള ഈ നേതാവ്‌, ഡല്‍ഹി സ്വപ്‌നം കണ്ട്‌ ശശി തരൂര്‍ എം.പിക്കെതിരേ കരുക്കള്‍ നീക്കി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കയോഗത്തില്‍ എം.എല്‍.എയുടെ പ്രതിനിധികള്‍ എം.പിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അടുപ്പക്കാരായ മണ്ഡലം, ബ്ലോക്ക്‌ പ്രസിഡന്റുമാരെയാണ്‌ ഇതിനായി നിയോഗിച്ചത്‌. മണ്ഡലത്തില്‍ എം.പിയെ കണികാണാനില്ല, അദ്ദേഹത്തിന്റെ ഓഫീസിനു ജനങ്ങളുമായി ബന്ധമില്ല തുടങ്ങിയ ആരോപണങ്ങള്‍ യോഗത്തില്‍ വാക്കേറ്റത്തിനു കാരണമായി.

മന്ത്രവാദത്തിനും ആഭിചാരത്തിനും പുറമെ നേതാക്കളുടെയും ഹൈക്കമാന്‍ഡിന്റേയും പ്രീതി പിടിച്ചുപറ്റാന്‍ എം.എല്‍..എ മറ്റ് പല തന്ത്രങ്ങളും പയറ്റുന്നുണ്ട്. സിനിമാതാരങ്ങള്‍ ആധിപത്യം ഉറപ്പിക്കാനായി കൂവിതോല്‍പ്പിക്കല്‍ ടീമിനെയാണ് ഇറക്കിയിട്ടുള്ളതെങ്കില്‍ എം.എല്‍.എ തന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാനായി 'ക്ലാപ്പിംഗ് ടീം'' എന്നപേരില്‍ ഒരു കൈയടി സംഘത്തെ രംഗത്തിറക്കിയിട്ടുണ്ട്. എം.എല്‍.എ എവിടെ പ്രസംഗിച്ചാലും അവിടെപോയി കൈയടിക്കുകയെന്നതാണ് ഈ സംഘത്തിന്റെ പ്രധാന ജോലി. ഇവര്‍ക്ക് ദിവസക്കൂലിയും ചെലവും പൂര്‍ണ്ണമായും എം.എല്‍.എ തന്നെ വഹിക്കുകയും ചെയ്യും. ഇതുകൂടാതെ ഒരു വലിയ രപചരണസംഘവും ഒപ്പമുണ്ട്. പൊതുവില്‍ എല്ലാതരത്തിലും തന്നെക്കാളും മികച്ചവരായി ആരുമില്ലെന്ന് വരുത്താനായി കച്ചകെട്ടി ഒരുങ്ങിയിരിക്കുകയാണ് എം.എല്‍.എ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (20 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (35 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends