വീണ്ടും സി പി എമ്മിനെ പൊളിച്ചടുക്കി സുകുമാരൻ നായർ; ശബരിമല നിലപാട് രാഷ്ട്രീയം നോക്കിയല്ലെന്നും വ്യക്തമാക്കി സുകുമാരൻ നായര്‍ രംഗത്ത് വരുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കുന്നവര്‍ക്കുള്ള വലിയൊരു സൂചനയാണ്

വീണ്ടും സി പി എമ്മിനെ പൊളിച്ചടുക്കി സുകുമാരൻ നായർ. ഒരു സംഘടനനേതാവായാല്‍ ഇങ്ങനെ ആയിരിക്കണം എന്നും അതും സുകുമാരൻ നായരെപോലെ ആയിരിക്കണം എന്നും കേരളത്തെ കൊണ്ട് പറയിപ്പിച്ച എൻഎസ്എസിന്റെ അമരക്കാരൻ. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു സുകുമാരൻ നായര്‍ എങ്കിലും ചാട്ടുളിപോലത്തെ മറുപടികളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. അയ്യ പ്പജ്യോതിയിലും അയ്യ പ്പവിശ്വാസി സംഗമത്തിലും കണ്ട വീര്യം വനിതമതിലിനെ തകര്‍ക്കുന്നതിലും ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും കേടിയരിക്കെതിരെ വാളെടുത്തിരിക്കുകയാണ്.
വാളോങ്ങാനോ, രാഷ്ട്രീയം പഠിപ്പിക്കാനോ, ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ആഞ്ഞടിക്കുന്നു. ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താൻ എൻ എസ്എസിന് ഉദ്ദേശമില്ലെന്നും അനാവശ്യമായി ഏതെങ്കിലും വിഷയത്തില്‍ എൻഎസ്എസ് ഇടപെടുകയോ വിലപേശല്‍ നടത്തുകയോ ചെയ്തിട്ടില്ല. ഒരു പാര്‍ട്ടിയുടേയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ എൻഎസ്എസ് ഇടപെട്ടിട്ടില്ലെന്ന് ജി സുകുമാരൻ നായര്‍ തുറന്നടിക്കുന്നു. ആരുമായും നിഴല്‍ യുദ്ധത്തിനില്ല. ശബരിമല നിലപാട് രാഷ്ട്രീയം നോക്കിയല്ലെന്നും വ്യക്തമാക്കി സുകുമാരൻ നായര്‍ രംഗത്ത് വരുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കുന്നവര്‍ക്കുള്ള വലിയൊരു സൂചനയാണ്.
https://www.facebook.com/Malayalivartha

























