Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ച കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ശേഷം വിധി പറയുന്നതിന് മുമ്പ് പിന്‍വലിക്കാനെത്തിയ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും പിഴയും

05 FEBRUARY 2019 06:41 PM IST
മലയാളി വാര്‍ത്ത

നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച് ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ച കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ശേഷം വിധി പറയുന്നതിന് മുമ്പ് പിന്‍വലിക്കാനെത്തിയ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. തോമസ് ചാണ്ടി അടക്കമുള്ള ഹര്‍ജിക്കാരുടേത് നല്ല കീഴ് വഴക്കമല്ലെന്നും കേസില്‍ തിങ്കളാഴ്ച വിധിപറയാനിരിക്കെ ഹര്‍ജി പിന്‍വലിച്ചതിനാല്‍ കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപാ വീതം ഓരോരുത്തരും പിഴ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പത്ത് ദിവസത്തിനകം പിഴ അടയ്ക്കണം. ഹര്‍ജിക്കാരില്‍ ഒരാളായ ജിജിമോന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിക്കാത്തതിനാല്‍ പിഴ അടയ്‌ക്കേണ്ടെന്നും കോടതി പറഞ്ഞു.

നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ച് നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചെന്ന കേസില്‍ ലേക്ക് പാലസ് ഡയറക്ടര്‍ കൂടിയായ തോമസ് ചാണ്ടി എം.എല്‍.എയും മക്കളായ ടോബി ചാണ്ടിയും ബെറ്റി ചാണ്ടിയും ജോസ് മാത്യു ജിജിമോന്‍ വര്‍ഗീസ് എന്നിവരാണ് വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികള്‍ നല്‍കിയത്. ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. വിധി അനുകൂലമാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജികള്‍ പിന്‍വലിച്ചതെന്നാണ് സൂചന. നെല്‍പ്പാടം നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മിച്ചെന്ന് ആരോപിച്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കലക്ടറും ഉള്‍പ്പെടെ 22 പേരാണ് പ്രതികള്‍.

അഡ്വ. സുഭാഷ് തെക്കേക്കാടന്‍ നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാസങ്ങളായി വാദം കേട്ട ശേഷമാണ് ഹൈക്കോടതി തിങ്കളാഴ്ച വിധി പറയാന്‍ തീരുമാനിച്ചത്. കായല്‍ കയ്യേറി റോഡ് നിര്‍മിച്ച തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. ലേക് പാലസ് ഹോട്ടല്‍ നിലംനികത്തി നിര്‍മ്മിച്ച പാര്‍ക്കിംങ് ഗ്രൌണ്ട് പൊളിക്കണമെന്ന് പിന്നീട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗ്രൗണ്ട് പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആലപ്പുഴ മുന്‍കളക്ടര്‍ ടിവി അനുപമ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ അപ്പീലും സര്‍ക്കാര്‍ തള്ളിയിരുന്നു.

കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നിലം നികത്തല്‍ സാധൂകരിക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് സര്‍ക്കാരില്‍ അഭയംപ്രാപിച്ചത്. തോമസ് ചാണ്ടി ചെയര്‍മാനായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയാണ് ആലപ്പുഴ കരിവേലി പാടശേഖരം നികത്തി ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടി പാര്‍ക്കിംങ് ഗ്രൗണ്ട് പണിതത്. മുക്കാലേക്കറോളം പാടം നികത്തിയാണ് പാര്‍ക്കിംങ് ഏരിയ നിര്‍മ്മിച്ചതെന്ന് ആലപ്പുഴ മുന്‍ ജില്ലാകളക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിന്നു.

തനിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെ തോമസ് ചാണ്ടി ചീഫ് ജസ്റ്റിസിന് പരാതിയും നല്‍കിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്നായിരുന്നു പരാതി. താന്‍ രാജിവെക്കണമെന്ന ഉദ്ദേശത്തോടെയാണ് ജഡ്ജി പരാമര്‍ശം നടത്തിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. മുമ്പ് താന്‍ മാത്തൂര്‍ ദേവസ്വം ഭൂമി കയ്യേറിയെന്ന കേസില്‍ ദേവസം അഭിഭാഷകനായി ദേവന്‍ രാമചന്ദ്രന്‍ ഹാജരായിരുന്നു. അതിനാല്‍ അന്നത്തെ അറിവ് വെച്ചാണ് അദ്ദേഹം പരാമര്‍ശം നടത്തിയതെന്നും ആരോപിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (19 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (34 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends