Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കേരളത്തില്‍ മാവോയിസ്റ്റും പോലീസും തമ്മില്‍ ഏറ്റുമുട്ടി; ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രി

08 DECEMBER 2014 07:54 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ ആദ്യമായി മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചപ്പയില്‍ ആദിവാസി കോളനിയോടു ചേര്‍ന്ന വനത്തിലാണ് കേരള പൊലീസിലെ കമാന്‍ഡോ സംഘമായ തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റ് സംഘവും തമ്മില്‍ വെടിവയ്പുണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മാവോയിസ്റ്റുകളെ നേരിട്ട്് കണ്ടെങ്കിലും കൊലപ്പെടുത്താനോ, കീഴ്‌പ്പെടുത്താനോ കഴിഞ്ഞില്ലന്നും ആരോപണം ഉയരുന്നുണ്ട്. വെടിവെയ്പ്പിനെ തുര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വെടിവയ്പില്‍ സേനയിലെ ആര്‍ക്കും പരുക്കില്ലെന്ന് പോലീസ് പറയുന്നു. എന്നാല്‍ രാത്രി വൈകിയും സേനാംഗങ്ങള്‍ വനത്തില്‍ നിന്നു പുറത്തേക്കു വന്നിട്ടില്ല.
ഒട്ടേറെത്തവണ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയിലാണ് വെടിവയ്പ് നടന്നത്. തണ്ടര്‍ബോള്‍ട്ട് സേന പൊലീസുമായി ചേര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മുതല്‍ വനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ വൈകിട്ടു ചാപ്പകോളനിക്കു സമീപത്തെത്തിയപ്പോഴാണ് വനത്തിനുള്ളില്‍നിന്ന് പോലീസിനു നേരെ വെടിവയ്പുണ്ടായത്. സേനാംഗങ്ങള്‍ തിരിച്ചു വെടിവച്ചതോടെ വീണ്ടും ആക്രമണമുണ്ടായി. മുപ്പതോളം പേര്‍ വരുന്ന സേനാംഗങ്ങളില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും മാവോയിസ്റ്റുകളില്‍ ചിലര്‍ക്ക് പരുക്കേറ്റതായിയും വിവരമുണ്ട്.
വെടിവയ്പ്പിനെതുടര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഹോം സെക്രട്ടറി നളിനി നെറ്റോ, ഡിജിപി കെ.എന്‍. ബാലസുബ്രഹ്മണ്യന്‍, എഡിജിപിമാരായ അനന്തകൃഷ്ണന്‍, എ. ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട അടിയന്തര ഉന്നതതല യോഗം രാത്രി ഒന്‍പതിന് ചേര്‍ന്നു. പ്രദേശത്തെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ കേശവേന്ദ്രകുമാറിനോട് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
തൃശൂര്‍ തൃപ്രയാര്‍ സ്വദേശി രൂപേഷ്, ഭാര്യ വലപ്പാട് സ്വദേശി ഷൈന എന്നിവരുടെ നേതൃത്വത്തിലാണ് കേരളത്തില്‍ സിപിഐ (മാവോയിസ്റ്റ്)കേരളത്തിലെ പ്രവര്‍ത്തനം. അടുത്തിടെ ഷൈനയെ നേതാവാക്കി \'ഭവാനി ദളം എന്ന വനിതാവിഭാഗത്തിനും മാവോയിസ്റ്റുകള്‍ രൂപം നല്‍കിയിരുന്നു. കബനി ദളം, നാടുകാണി ദളം, ഭവാനിദളം എന്നിങ്ങനെ മൂന്നു ദളങ്ങളാണ് കേരളത്തില്‍. കോഴിക്കോട്ട് തൊട്ടില്‍പ്പാലത്ത് ക്വാറിയില്‍ മണ്ണുമാന്തി യന്ത്രം 2013 ഒക്‌ടോബര്‍ 27ന് തീവച്ചു നശിപ്പിച്ചതാണ് കേരളത്തിലെ ആദ്യ മാവോയിസ്റ്റ് ആക്രമണം. നീറ്റ ജലാറ്റിന്‍ കമ്പനി ഓഫിസ്, വയനാട്ടിലെ തിരുനെല്ലിയിലെ റിസോര്‍ട്ട് എന്നിവയ്ക്കു നേരെയും ആക്രമണങ്ങള്‍ ഉണ്ടായി. കബനി ദളത്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കുന്ന \'കാട്ടുതീ വഴി ആണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.കേരളം, കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികള്‍ സംഗമിക്കുന്ന വനമേഖലകളിലാണ് മാവോയിസ്റ്റുകളുടെ താവളം.
മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഏതു വെല്ലുവിളിയും നേരിടാന്‍ കേരള പൊലീസ് സജ്ജമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യ മില്ല. ആശങ്കാജനകമായ സ്ഥി തിയുമില്ല. വയനാട് വെള്ളമുണ്ട ചപ്പ കോളനിയിലാണ് തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങള്‍ക്കു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. സേനയില്‍ ആര്‍ക്കും പരുക്കില്ല. മാവോയിസ്റ്റുകള്‍ക്കു പരുക്കുണ്ടോയെന്നു പരിശോധി ച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (4 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (5 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (5 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (5 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (6 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (6 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (8 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (8 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (9 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (9 hours ago)

Malayali Vartha Recommends