കണ്ടാൽ ഫ്രീക്കന്മാർ... കയ്യിലിരിപ്പ് പുറത്തായപ്പോൾ നാട്ടുകാരും കൂട്ടുകാരുമടക്കം ഒന്നടങ്കം ഞെട്ടി; അടിമാലിയിൽ വിലസി നടന്ന വിരുതന്മാർ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...

അടിമാലിയുടെ വ്യത്യസ്‌ത ഭാഗങ്ങളില്‍ കഞ്ചാവു കച്ചവടം നടത്തുന്നതായി കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു റെയ്‌ഡ് നടത്തിയത്. ഇവരില്‍ നിന്നും 70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.എസ്. ശശികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എന്‍.കെ. ദിലീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എസ്. മീരാന്‍, രഞ്‌ജിത്ത് കവിദാസ്, ലിബിന്‍രാജ് എന്നിവരും പങ്കെടുത്തു. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ്മൂന്ന് യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്. ടൗണിനു സമീപം പഴയറോഡില്‍ നിന്നും മുനിത്തണ്ട് സ്വദേശികളായ നാണിപ്പരുതയില്‍ വീട്ടില്‍ ഒമര്‍ സലീം, കീഴേത്ത് വിഷ്‌ണു സന്തോഷ്, അമ്ബലപ്പടിയില്‍ സ്വദേശി കുന്നത്ത് മറ്റത്തില്‍ അശ്വിന്‍ ശശീന്ദ്രന്‍ എന്നിവരെയാണ് നാര്‍കോട്ടിക് സംഘം അറസ്‌റ്റ് ചെയ്‌തത്.
https://www.facebook.com/Malayalivartha





















