Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

വാര്‍ത്ത ശരിയാണ്... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്ന് പിണറായി സര്‍ക്കാരിന്റെ കരുത്തനായ സെക്രട്ടറി മത്സരിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ മനസ് തുറന്ന് ബിജു പ്രഭാകര്‍ ഐ.എ.എസ്.

22 FEBRUARY 2019 11:18 AM IST
മലയാളി വാര്‍ത്ത

തച്ചടി പ്രഭാകരന്റെ മകനും പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥനുമായ ബിജു പ്രഭാകര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും മത്സരിച്ചേക്കാം എന്ന വാര്‍ത്ത ആദ്യം നല്‍കിയത് മലയാളി വാര്‍ത്തയാണ്. (മലയാളി വാര്‍ത്ത അന്ന് നല്‍കിയ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ) അതിന് ശേഷം മാതൃഭൂമിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ലിസ്റ്റില്‍ ബിജു പ്രഭാകര്‍ എത്തപ്പെട്ടു. പിണറായി സര്‍ക്കാരിന്റെ കരുത്തനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകര്‍. നിലവില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് ബിജു പ്രഭാകര്‍. ഈ വാര്‍ത്തയോട് ബിജു പ്രഭാകര്‍ തന്നെ രംഗത്തെത്തി.

ബിജു പ്രഭാകറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതിനു നന്ദി

എത്ര പേര്‍ മാതൃഭൂമിയില്‍ വന്ന മേല്‍ വാര്‍ത്ത കണ്ടിട്ടുണ്ട് എന്നറിയില്ല. കണ്ട അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഈ വാര്‍ത്ത ശരിയാണോ എന്ന് ചോദിച്ചു വിളിച്ചിരുന്നു. വാര്‍ത്ത ശരിയാണ്. കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും ബന്ധപ്പെട്ടിരുന്നു. നേരിട്ട് വിളിച്ചു വരുത്തി സമ്മതം ചോദിച്ചിരുന്നു. ആറ്റിങ്ങലില്‍ മത്സരിക്കാന്‍ താത്പര്യമില്ല എന്നറിയിച്ചപ്പോള്‍ കൂടുതല്‍ സാധ്യതയുള്ള മറ്റൊരു സീറ്റിന്റെ പേര് ചൂണ്ടിക്കാട്ടി അവിടെ മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്നും ചോദിച്ചിരുന്നു.

ഞാന്‍ കഴിഞ്ഞ 22 വര്‍ഷമായി മാറിമാറി വരുന്ന LDF , UDF ഗവണ്മെന്റുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രവര്‍ത്തിച്ച വകുപ്പിലെ എല്ലാ മന്ത്രിമാരുമായും രണ്ടു മുന്നണിയിലെ ചില ജനപ്രതിനിധികളും നേതാക്കന്മാരുമായും ഔദ്യോഗിക ബന്ധത്തിനുപരിയായുള്ള നല്ല ബന്ധമാണ് പുലര്‍ത്തി വരുന്നത് അതിനു കാരണം ഏതു പാര്‍ട്ടിയുടെ ഗവണ്മെന്റില്‍ പ്രവര്‍ത്തിച്ചപ്പോഴും, ഇപ്പോഴും , ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ രാഷ്ട്രീയത്തിനും മതത്തിനും മേലെ ആത്മാര്‍ത്ഥതയോടെ അഴിമതിയില്ലാതെ നിര്‍വഹിക്കുക എന്നതാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കടമ എന്ന് വിശ്വസിച്ചു ജോലി ചെയ്യുന്നതുകൊണ്ടാണ് . അതു കരണമായിരിക്കും അസംബ്ലിയിലേക്ക് താങ്കളുടെ പേര് നിര്‍ദ്ദേശിക്കട്ടെ എന്ന ചോദ്യമായി മുന്‍പ് കായംകുളത്തെ ഇടതു പക്ഷത്തിലുള്ള ചില സുഹൃത്തുക്കള്‍ സമീപിച്ചിരുന്നു. അന്ന് തദ്ദേശീയമായി വന്ന വാര്‍ത്ത ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. 2011 യില്‍ കായംകുളത്തുനിന്നും അസംബ്ലിയിലേക്ക് മത്സരിക്കാമോ എന്നു ചോദിച്ചതും ഹൈ കമാന്‍ഡിന്റെ മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള കേരളത്തിലെ ഏറ്റവും പ്രമുഖനായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ തന്നെയാണ് .

ഇതുവരെ എന്നെ അടുത്തറിയാവുന്നര്‍ സ്‌നേഹ പൂര്‍വം മത്സരിക്കാമോ ചോദിച്ചതില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ ഇന്ത്യയിലെ പ്രമുഖ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ദേശീയ നേതാക്കള്‍ വരെ എന്നോട് ഇപ്പോള്‍ ഏതാണ്ട് ഔദ്യോഗികമായി തന്നെ മത്സരിക്കാമോ എന്നു ചോദിച്ചത് എന്റെ ഇതുവരെയുള്ള ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ വലിയൊരു അംഗീകാരമായി ഞാന്‍ കരുതുന്നു. പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന അറിവ് തന്നെ ഏതൊരു ഉദ്യോഗസ്ഥനും കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കും. അതാണ് ഇപ്പോള്‍ എന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്. ഞാന്‍ കൂടുതല്‍ ഊര്‍ജത്തോടെ സര്‍ക്കാരില്‍ പ്രവര്‍ത്തിക്കും. മത്സരിക്കാന്‍ കഴിയില്ല എന്നും ഇപ്പോള്‍ മുന്നോട്ടു വെച്ചു നീട്ടിയ ഈ വലിയ അംഗീകാരത്തിനു നന്ദിയുണ്ടെന്നും നേതാക്കളെ അറിയിച്ചിട്ടുണ്ട്.

തിരുവന ന്തപുരം കളക്ടര്‍ ആയിരുന്നപ്പോള്‍ പാര്‍ലമെന്റ് (2014) , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ (2015), നിയമസഭാ (2016) തെരഞ്ഞെടുപ്പുകളുടെ ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലും അതിനു മുന്‍പ് നിരവധി തവണ വരണാധികാരിയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ചെറിയതോതില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം ഉണ്ടായിരുന്നു. തെരെഞ്ഞെടുപ്പുകള്‍ വളരെ അടുത്ത് നിന്ന് പലതവണ കണ്ടിട്ടുണ്ട്. ഇപ്പോള്‍ മത്സരിക്കാത്തതിന് പല കാരണങ്ങള്‍ ഉണ്ട് . ഒന്ന് ഒരു നല്ല വിഭാഗം ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ മികവല്ല മറിച്ചു തന്റെ ജാതിക്കാരനാണോ മതക്കാരനാണോ എന്നാണ് വോട്ട് ചെയ്യുന്നതിന് മുന്‍പ് നോക്കുന്നത്. കാലങ്ങള്‍ എടുക്കും ഈ ചിന്താഗതി മാറി വരാന്‍. രണ്ട്. ആറ്റിങ്ങലില്‍ ഇപ്പോള്‍ എംപി ആയി പ്രവര്‍ത്തിക്കുന്ന ഡോ. സമ്പത്തും തിരുവന്തപുരത്തെ ഡോ. ശശി തരൂരും മികച്ച പാര്‌ലമെന്ററിയന്മാരാണ്. അന്താരാഷ്ട്ര പ്രശസ്തനായ ഡോ. തരൂര്‍ ആണ് ഞങ്ങളുടെ എംപി എന്ന് പറയുന്നത് എന്നെ പോലെ എല്ലാ തിരുവന്തപുരത്തുകാര്‍ക്കും അഭിമാനമാണ്. ഇതിനകം തന്നെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വളരെ സജീവമായി നിയമ ഭേദഗതികളും, െ്രെപവറ്റ് ബില്ലുകളും ഡിബേറ്റുകളും അവതരിപ്പിക്കുന്ന Dr.സമ്പത്തു ഒരു എംപി എന്തായിരിക്കണം എന്നതിന് മികച്ച മാതൃകയാണ്. ഉദാഹരണത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് പാര്‍ലമെന്റില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് ഭേദഗതികള്‍ സമര്‍പ്പിച്ചത് ഉൃ .സമ്പത്താണ്. മൊത്തത്തിലുള്ള 1075 ഭേദഗതികളില്‍ അദ്ദേഹം സമര്‍പ്പിച്ച 590 ഭേദഗതികളില്‍ നിന്നും 443 നിര്‍ദ്ദേശം ലോക്‌സഭാ സെക്രട്ടറിയേറ്റ് തെരെഞ്ഞെടുത്തു. ആറ്റിങ്ങലില്‍ മത്സരിക്കുമ്പോള്‍ ഇന്ന് വരെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഇദ്ദേഹം ആണ് സഥാനാര്‍ത്ഥിയെകില്‍ , ഇദ്ദേഹം മോശക്കാരനാണ് അതുകൊണ്ടു എനിക്ക് വോട്ട് ചെയ്യണം എന്ന് ജനങ്ങളോട് പറയാന്‍ എനിക്ക് പറ്റില്ല. അത് വെറും തരം താഴ്ന്ന രാഷ്ട്രീയമാകും. അത് വശമില്ല. മൂന്ന്. ഇപ്പോള്‍ ചുമതല തന്നിരിക്കുന്ന രണ്ടു വകുപ്പുകള്‍ എന്റെ ഔദ്യോഗിക ജീവിതത്തില്‍ ലഭിച്ചവയില്‍ വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവയാണ്. സ്‌പെഷ്യല്‍ സെക്രട്ടറി ആയ എനിക്ക് സെക്രെട്ടറിയുടെ സ്വതത്ര ചുമതലയാണ് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത് .അവശത അനുഭവിയ്ക്കുന്ന മുതിര്‍ന്ന പൗരന്മാര്‍, ട്രാന്‍സ്‌ജെന്‌ഡേഴ്‌സ് , മാനസിക നില വഷളായവര്‍, ഭിന്ന ശേഷിക്കാര്‍, തൃടങ്ങി പഠിക്കാന്‍ ബുദ്ധിമുട്ടുന്ന/ പീഡനത്തിരയായ കുട്ടികള്‍ വരെയുള്ള വിവിധ വിഭാഗക്കാര്‍ക്ക് വളരെ അധികം സേവനം ചെയ്യാന്‍ കഴിയുന്നത് മനസ്സിന് സംതൃപ്തി നല്‍കുന്നു. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനും സര്‍വേശ്വരന്‍ കനിഞ്ഞു നല്‍കിയ ഗവണ്മെന്റ് സെക്രട്ടറി എന്ന ഉന്നത പദവിയില്‍ ഇനിയും വര്ഷങ്ങളോളം നിന്നു കൊണ്ട് അവര്‍ക്കു ആശ്വാസം നല്‍കാനും അവസരമുണ്ട് . ഈ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ മത്സരിക്കാനില്ലാ എന്ന് വിനയപൂര്‍വം ബഹുമാന്യ നേതാക്കളെ അറിയിച്ചത്. മത്സരിക്കണം എന്ന് പറഞ്ഞ സുഹൃത്തുക്കള്‍ക്കും മത്സരിക്കരുത് എന്ന് പറഞ്ഞ സുഹൃത്തുക്കള്‍ക്കും നന്ദി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (25 minutes ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (26 minutes ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (45 minutes ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (3 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (3 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (3 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (4 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (4 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (5 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (5 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (5 hours ago)

Malayali Vartha Recommends