Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പെരിയ കല്യോട്ട് കൊല്ലപ്പെട്ട യുവാക്കളെ ക്രിമിനലുകളായി ചിത്രീകരിച്ചു ജില്ലയില്‍ സിപിഎമ്മിന്റെ ബ്രാഞ്ച്, ഏരിയാ, കുടുംബയോഗങ്ങള്‍ തുടങ്ങി... വെട്ടിക്കൊന്നിട്ട് വേദം പറയുന്ന ഭ്രാന്ത്

26 FEBRUARY 2019 09:14 AM IST
മലയാളി വാര്‍ത്ത

സി പി എം ഏത് ലോകത്താണ് ജീവിക്കുന്നത്. പെരിയ കല്യോട്ട് കൊല്ലപ്പെട്ട യുവാക്കളെ ക്രിമിനലുകളായി ചിത്രീകരിച്ചു ജില്ലയില്‍ സിപിഎമ്മിന്റെ ബ്രാഞ്ച്, ഏരിയാ, കുടുംബയോഗങ്ങള്‍ തുടങ്ങി. 'ഇവര്‍ മാലാഖമാരല്ല' എന്ന വാക്യത്തിലൂടെയുള്ള വിശദീകരണങ്ങളാണ് കൃപേഷ്, ശരത് ലാല്‍ എന്നിവരെക്കുറിച്ചു യോഗങ്ങളില്‍ നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. കേരളത്തോട് ക്ഷമ പറഞ്ഞു ഇത്തരം ഹീന പ്രവര്‍ത്തികള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കേണ്ടതിനു പകരം വീണ്ടും കൊലയ്ക്കു അണികളെ ചാവേറുകളാക്കുന്ന താലിബാനിസം. ഇത് തെറ്റ്.

പാര്‍ട്ടിയുടെ അറിവോടെയല്ല കൊലപാതകങ്ങള്‍ എന്നു സ്ഥാപിക്കുന്നതിനൊപ്പം കൊല്ലപ്പെടേണ്ടവര്‍ക്ക് അര്‍ഹമായ വിധിയാണു ലഭിച്ചതെന്ന മട്ടിലുള്ള പ്രസംഗങ്ങളാണു കൂടുതല്‍. കൊലപാതകത്തേക്കാള്‍ പ്രദേശത്തു കോണ്‍ഗ്രസ് നടത്തിയ അക്രമങ്ങളിലേക്കാണു പ്രവര്‍ത്തകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കൊല്ലപ്പെട്ടവര്‍ക്ക് വിധി നിശ്ച്ചയിക്കേണ്ടത് കേരളം വിശ്വസിച്ചു ഭരിക്കാനേല്‍പ്പിച്ചവര്‍ തന്നെയാണോ?. അരുതെന്നു പറയൂ ഈ കിരാതന്മാരോട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ എല്ലാം കണ്ടു മനസിലാക്കുന്നു. കരച്ചിലുകള്‍ കേള്‍ക്കുന്നു. ഇനിയും ഇത് തുടര്‍ന്നാല്‍ കേരളത്തില്‍ സി പി എം സര്‍വനാശത്തിലേക്ക് പോകും.

പെരിയയിലെ ഇരട്ടക്കൊലപാതകം എല്‍ഡിഎഫിനെതിരായ വടിയായി ഉപയോഗിക്കാന്‍ ചിലര്‍ കരച്ചിലും പിഴിച്ചിലും കൊണ്ട് ഇറങ്ങിയിരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞു. അക്രമികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്. എന്നിട്ടും ചില മാധ്യമങ്ങള്‍ പെരിയ വിഷയം വന്‍ സംഭവമായി ഉയര്‍ത്തിക്കൊണ്ടു നടക്കുകയാണ്. അതുപയോഗിച്ച് എല്‍ഡിഎഫിനെ അടിക്കാമെന്ന് ആരും ധരിക്കേണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ കേരള സംരക്ഷണയാത്രയ്ക്ക് മലപ്പുറത്തു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.

പെരിയ, കല്യോട്ടു ഭാഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രധാനികളായിരുന്നു കൊല്ലപ്പെട്ടവരെന്നും ഒട്ടേറെ കേസുകളില്‍ പ്രതികളാണിവരെന്നും പാര്‍ട്ടി കുടുംബയോഗങ്ങളില്‍ പറഞ്ഞു വയ്ക്കുന്നു. പെരിയയിലെ ഇരട്ടക്കൊലപാതകം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണു സ്വയം പ്രതിരോധത്തോടൊപ്പം ആക്രമണം എന്ന തന്ത്രം സിപിഎം പുറത്തെടുത്തത്. ഇതര ജില്ലകളിലും പെരിയ ഇരട്ടക്കൊലപാതകം തന്നെയാകും വരും ദിവസങ്ങളില്‍ സിപിഎം യോഗങ്ങളിലെ പ്രധാന വിഷയം. ഈ ആക്രമണ തന്ത്രം പാര്‍ട്ടിയെ തിരിഞ്ഞു കൊത്താനാണ് സാധ്യത.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കല്യോട്ട് ഗ്രാമത്തെ കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടെന്നു വിശേഷിപ്പിച്ചാണു സിപിഎമ്മിന്റെ പ്രചാരണം. എന്നാല്‍ കാലങ്ങളായി കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന കല്യോട്ട് വാര്‍ഡില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് എ. ഉഷ എന്ന സിപിഎം സ്ഥാനാര്‍ഥിയാണ്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ക്ലബുകളുടെ പ്രധാന പരിപാടികളിലെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത് ഉഷയാണ്. പല പരിപാടികളിലും കൊല്ലപ്പെട്ട ശരത് ലാല്‍ ആയിരുന്നു അധ്യക്ഷന്‍. ഉഷയ്ക്ക് അടുത്തറിയാവുന്ന ആളാണ് ശരത് ലാല്‍. വാദ്യകലാസംഘത്തിന്റെ കെട്ടിടോദ്ഘാടനത്തിന് പ്രദേശത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. സംഘത്തിനു പരിശീലനം നല്‍കിയതും സിപിഎം പ്രവര്‍ത്തകരായിരുന്നു. അന്ധമായ സിപിഎം വിരോധമുള്ളവരായിരുന്നു കൊല്ലപ്പെട്ടവരെന്ന സിപിഎം വാദത്തിനു വിപരീതമാണ് ഇത്തരം സംഭവങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (6 hours ago)

Malayali Vartha Recommends