ഹർത്താലുകൾ നിയന്ത്രിക്കാനായി സർവ്വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഹർത്താലുകൾ നിയന്ത്രിക്കുന്നതിന്റെ കുറിച്ച് തീരുമാനിക്കുന്നതിനായി സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്തി പിണറായി വിജയൻ . മാർച്ച് 14 നാണ് യോഗം വിളിച്ചിരിക്കുന്നത് . അന്ന് ഉച്ചയ്ക്ക് ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഈ പ്രശ്നം ഉയർന്നു വന്നപ്പോൾ സർവകക്ഷി യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha






















