Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സ്വാഗത പ്രാസംഗികയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസംഗം നീണ്ടുപോയി, ആരോഗ്യമന്ത്രി ഇടപെട്ടിട്ടും നിര്‍ത്തിയില്ല, മുഖ്യമന്ത്രി എഴുനേറ്റ് പ്രസംഗം നിര്‍ത്തിച്ചു

26 FEBRUARY 2019 01:58 PM IST
മലയാളി വാര്‍ത്ത

രാധാമണിയും ആ നാല്‍പ്പത് പേരും കാരണം മുഖ്യമന്ത്രി കട്ടക്കലിപ്പിലായി, പരിപാടി ഉദ്ഘാടനം ചെയ്തിട്ട് സംസാരിക്കാതെ വേദിയില്‍ നിന്നിറങ്ങിപ്പോയി. മുഖ്യമന്ത്രിക്ക് തൊണ്ടയ്ക്ക് അസ്വസ്ഥതയാണെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി കെ.കെ ഷൈലജ തടിതപ്പാനും ശ്രമം നടത്തി. കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയുടെ സ്വാഗത പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. നോട്ടീസിലുള്ള 40 പേരുടെയും പേരെടുത്ത് പറഞ്ഞ് രാധാമണി സ്വാഗതം പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കാര്യം ശ്രദ്ധയില്‍പ്പെട്ട അധ്യക്ഷ ആരോഗ്യമന്ത്രി രാധാമണിയുടെ അടുത്ത് ചെന്ന് പറഞ്ഞെങ്കിലും അവര്‍ ആ നാല്‍പ്പത് പേരെയും കൈവിട്ടില്ല. അതോടെ മുഖ്യമന്ത്രി എഴുനേറ്റ് പ്രസംഗം നിര്‍ത്താന്‍ പറഞ്ഞു. ശേഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച ശേഷം വേദി വിട്ടു. 

കൊല്ലം ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് സ്വകാര്യപരിപാടികള്‍ അടക്കം അഞ്ച് ഉദ്ഘാടനങ്ങളാണുള്ളത്, ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് വിവിധ പരിപാടികളുടെ ഉദ്ഘാടനവും. എല്ലായിടത്തും കൃത്യസമയത്ത് എത്തുക എന്നത് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമാണ്. അതിനാലാണ് പരിപാടികള്‍ സമയത്ത് തുടങ്ങി അവസാനിപ്പിക്കണമെന്ന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ച് വേദി വിടുകയായിരുന്നു. മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നവരും അടുത്ത ഉദ്ഘാടന സ്ഥലത്തേക്ക് മടങ്ങി. ഉച്ചക്ക് മുമ്പ് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മുഖ്യമന്ത്രിക്ക് പരിപാടികളാണുള്ളത്. 

മുമ്പ് കേരളാ സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ഒരു പരിപാടിയില്‍ സാക്ഷരതാമിഷന്‍ ഡയറക്ടറായ പി.എസ് ശ്രീകല സ്വാഗത പ്രസംഗം നീട്ടിക്കൊണ്ട് പോവുകയും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തതോടെ അദ്ദേഹം ക്ഷുഭിതനായി. പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പരിപാടികള്‍ കൃത്യമസയത്ത് നടത്തണമെന്നും മന്ത്രിമാരെ അടക്കം വേദിയിലിരുത്തി സ്വാഗത, അധ്യക്ഷ പ്രാസംഗികര്‍ സമയം കളയരുതെന്നും നിര്‍ദ്ദേശിച്ചു. അന്നത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പരിപാടികളില്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങളോടെയാണ് നടത്തിയിരുന്നത്. 

കഴിഞ്ഞയാഴ്ച സര്‍ക്കാരിന്റെ ആയിരം ദിനത്തോട് അനുബന്ധിച്ച് മലപ്പുറത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് സി.പി.എമ്മുകാരന്‍ ചെഗുവേരയുടെ പടമുള്ള കൊടിയുമായി എത്തിയപ്പോഴും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. എല്‍.ഡി.എഫ് ആണ് അധികാരത്തിലിരിക്കുന്നതെങ്കിലും ഇത് എല്ലാവരുടെയും സര്‍ക്കാരാണ്, സര്‍ക്കാര്‍ പരിപാടികളില്‍ മഹാനായ ഒരാളുടെ പടമുള്ള കൊടിയുമായി വന്നത് ഔചിത്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. സി.പി.എമ്മിന്റെ തൃശൂര്‍ സമ്മേളനത്തിന്റെ സമാപനത്തില്‍ പിണറായിയുടെ പടംവെച്ച കൊടിയുമായി എത്തിയ പ്രവര്‍ത്തകനെ അദ്ദേഹം വിലക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയാണ് വ്യക്തിയല്ല വലുതെന്ന മുന്നറിയിപ്പും അന്ന് നല്‍കിയിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (6 hours ago)

Malayali Vartha Recommends