Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മുസ്ലിംലീഗിനും കേരളാ കോണ്‍ഗ്രസിനും അനൂപ് ജേക്കബിന്റെ പാര്‍ട്ടിക്കും മുന്നില്‍ മുട്ട് മടക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം, ഇന്ന് ഉഭയകക്ഷി ചര്‍ച്ചയുണ്ടെങ്കിലും അതിന് മുമ്പ് കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം എടുത്ത് കഴിഞ്ഞു.

26 FEBRUARY 2019 02:01 PM IST
മലയാളി വാര്‍ത്ത

മുസ്ലിംലീഗിനും കേരളാ കോണ്‍ഗ്രസിനും അനൂപ് ജേക്കബിന്റെ പാര്‍ട്ടിക്കും മുന്നില്‍ മുട്ട് മടക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് ഉഭയകക്ഷി ചര്‍ച്ചയുണ്ടെങ്കിലും അതിന് മുമ്പ് കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം എടുത്ത് കഴിഞ്ഞു. അക്കാര്യം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹാന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മൂന്ന് സീറ്റ് വേണമെന്ന് മുസ്്‌ലിംലീഗും രണ്ട് സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേയാണിത്. ചര്‍ച്ചയ്ക്ക് ശേഷം പുറത്ത് വന്ന പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് ചര്‍ച്ച തുടരുമെന്നാണ്. എന്നാല്‍ മൂന്ന് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് കൂടുതല്‍ നിയമസഭാ സീറ്റുകള്‍ നേടുകയാണ് ലീഗ് തന്ത്രമെന്ന് അറിയുന്നു.

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഉഭയ കക്ഷി ചര്‍ച്ചമാറ്റിവെച്ചത്. മൂന്ന് വടകരയോ വയനാടോ വേണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. കോട്ടയം സീറ്റ് മാത്രമുള്ള കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റും നല്‍കിയിട്ടുണ്ട്. അത് കൂടാതെയാണ് ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. അതിനെ പിന്തുണച്ച് കെഎം മാണിയും ജോസ് കെ മാണിയും രംഗത്തെത്തിയിട്ടുണ്ട്. പ്രായോഗികമല്ലാത്ത കാര്യമാണിതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹാന്‍ വ്യക്തമാക്കി. താല്‍ മത്സരിക്കുമെന്ന് ജോസഫ് വ്യക്തമാക്കുക കൂടി ചെയ്ത് സാഹചര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പ്രവചിക്കാനാകില്ല. കോട്ടയം സീറ്റില്‍ ജോസഫിനെ മത്സരിപ്പിക്കാന്‍ കെ.എം മാണി തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണാം.

ഉഭയകക്ഷിക്ക് മുമ്പ് കേരള കോണ്‍ഗ്രസ് നേതൃയോഗവും കൊച്ചിയില്‍ നടക്കാന്‍ സാധ്യതയുണ്ട്. കോട്ടയത്ത് ജോസഫിനെ മത്സരിപ്പിച്ചില്ലെങ്കില്‍ പിളര്‍പ്പ് നടന്നേക്കുമെന്നും സൂചനയുണ്ട്. ജോസഫ് മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസ് ആണെന്ന് യു.ഡി.എഫ് ചെയര്‍മാനും വ്യക്തമാക്കി. എന്നാല്‍ അടി രൂക്ഷമായാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടേക്കും. ശബരിമല വിഷയവും പെരിയ ഇരട്ടക്കൊലപാതകവും യു.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. തമ്മിലടിച്ച് അത് ഇല്ലാതാക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇത്തവണ എങ്ങനെയും അധാകാരത്തിലെത്തണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. അതിനാല്‍ വിട്ടുവീഴ്ചകളില്ലാതെ, ശക്തമായ നിലപാട് കെ.പി.സി.സി നേതൃത്വം സ്വീകരിക്കും.

മുസ്്‌ലിംലീഗും കേരളാ കോണ്‍ഗ്രസും ഇടഞ്ഞ് നില്‍ക്കുന്നതിന് പിന്നാലെ ലോക്‌സഭാ സീറ്റ് വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും രംഗത്തെത്തി. ഇടുക്കി സീറ്റ് വേണമെന്നാണ് ആവശ്യം. ഇതിന് മുന്നോടിയായി പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ തൊടുപുഴയിലെത്തി പി.ജെ ജോസഫുമായി ചര്‍ച്ച നടത്തി. പരമാവധി സമ്മര്‍ദ്ദമാണ് എല്ലാ ഘടകകക്ഷികളും നടത്തുന്നത്. ബെന്നിബഹാനും പ്രതിപക്ഷനേതാവ് ചെന്നിത്തലുമാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കെ.പി.സി.സി പ്രസിഡന്റ് തന്റെ യാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ്. ഉമ്മന്‍ചാണ്ടിയാകട്ടെ ആന്ധ്രയുടെ ചുമതലയുള്ളതിനാല്‍ അവിടെയാണ്. അതിനാല്‍ എങ്ങനെ കാര്യങ്ങള്‍ അവസാനിക്കുമെന്ന് കാത്തിരുന്ന് കാണാം .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (6 hours ago)

Malayali Vartha Recommends