Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എം.ബി.എ വിദ്യാര്‍ത്ഥിനിയെ കോളജ് ഡയറക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടും പൊലീസില്‍ പരാതി നല്‍കാതെ കോളജ് അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി പരാതി

26 FEBRUARY 2019 02:53 PM IST
മലയാളി വാര്‍ത്ത

എം.ബി.എ വിദ്യാര്‍ത്ഥിനിയെ കോളജ് ഡയറക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടും പൊലീസില്‍ പരാതി നല്‍കാതെ കോളജ് അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി പരാതി. തിരുവനന്തപുരം പാലോട് അല്ലാമ ഇക്ബാല്‍ ഇന്‍സ്റ്റിട്യൂട്ട് ട്രസ്റ്റിന് കീഴിലുള്ള എം ബി എ കോളജിലാണ് സംഭവം നടന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡയറക്ടറെ പിരിച്ചുവിട്ടതല്ലാതെ പൊലീസില്‍ പരാതിപ്പെടാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോളജിനുള്ളിലാണ് സംഭവം നടന്നത്. അതിനാല്‍ പ്രിന്‍സിപ്പലിന്റെയും മറ്റും അനുമതിയില്ലാതെ പൊലീസിന് അവിടേക്ക് കടക്കാനാവില്ല.

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച ഹര്‍ത്താല്‍ നടത്തിയപ്പോഴായിരുന്നു പീഡനശ്രമം നടന്നത്. വിദ്യാര്‍ത്ഥിനി കോളജിലേക്ക് വന്ന കെ എസ് ആര്‍ ടി സി ബസ് ഹര്‍ത്താല്‍ അനൂകൂലികള്‍ പാലോട് ജംഗ്ഷനില്‍ തടഞ്ഞിരുന്നു. ഒട്ടോയില്‍ കോളജിലേക്ക് വന്ന ഡയറക്ടര്‍ ജോര്‍ജ്ജും മറ്റൊരധ്യാപകനും പെണ്‍കുട്ടിയെ കൂടെ കയറ്റി ഹോസ്റ്റലിലാക്കി. പിന്നീട് പെണ്‍കുട്ടിയോട് കോളജിലേക്ക് വരാന്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടു. ഗ്രേസ്മാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണെന്നും പറഞ്ഞു. ഡയറക്ടറുടെ റുമിലെത്തിയ വിദ്യാര്‍ത്ഥിനിയെ ജോര്‍ജ്ജ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഹര്‍ത്താലായതിനാല്‍ കോളജില്‍ മറ്റുള്ളവര്‍ ആരും ഉണ്ടായിരുന്നില്ല.

പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞതോടെ കോളജ് ട്രസ്റ്റ് സംഭവം ഒതുക്കിതാര്‍ക്കാനും ഡയറക്ടറെ സംരക്ഷിക്കാനും ശ്രമം നടത്തി. സമീപത്തെ ഇക്ബാല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കേളജിലെ എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ പ്രധിഷേധം സംഘടിപ്പിച്ചു. അതോടെ ഡയറക്ടറെ പുറത്താക്കാമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ഉറപ്പ് നല്‍കി. കോളേജിനുള്ളില്‍ നടന്ന ഈ സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടാതെ ഡയറക്ടറെ സംരക്ഷിക്കുന്ന കോളജ് ട്രസ്റ്റിനെതിരെ പ്രതിഷേധമുയരുകയാണ്. അതേസമയം പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ചില ഉന്നതര്‍ ഇടപെട്ട് പരാതി ഒതുക്കി തീര്‍ക്കാനുള്ള നീക്കം നടത്തുന്നതായും ആരോപണമുണ്ട്.

ഗ്രേസ്മാര്‍ക്കിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും പേരില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ഉള്‍പ്പെടെ പീഡിപ്പിക്കുകയും പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് വ്യാപകമായി പരാതികളുണ്ട്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇത്തരം പരാതികള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ട്. ഗവേഷണ വിദ്യാര്‍ത്ഥികളെ ഗൈഡുകള്‍ ചൂഷണം ചെയ്യുന്നെന്ന പരാതികളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ പലപ്പോഴും തയ്യാറായിട്ടില്ല. പഠനം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമുള്ളതിനാല്‍ ഇരകള്‍ പരാതി നല്‍കാതെ പിന്‍വാങ്ങുന്നതും പ്രതികള്‍ക്ക് പരിപക്ഷയാണ്. സ്വകാര്യ കോളജുകളിലാണ് ലൈംഗിക ചൂഷണം അടക്കമുള്ളകാര്യങ്ങള്‍ കൂടുതലും നടക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

Malayali Vartha Recommends