Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

15 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച വൈക്കത്തെ കൂറ്റന്‍ മണി നശിക്കുന്നു

26 FEBRUARY 2019 03:34 PM IST
മലയാളി വാര്‍ത്ത

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ബോട്ടുജെട്ടിക്ക് സമീപം കുട്ടികളുടെ പാര്‍ക്കിനു മുന്‍വശത്തായി സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ മണിയോട് അധികൃതര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധം ശക്തമാകുന്നു. 2015 ഓഗസ്റ്റ് 23-നാണ് വഴിയോര ശില്‍പം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ച് വൈക്കം കായലോരത്ത് മണി സ്ഥാപിച്ചത്.

കോതനല്ലൂര്‍ സ്വദേശി ജിജി സ്‌കറിയ കൊച്ചി ബിനാലെയില്‍ അവതരിപ്പിച്ച ഇന്‍സ്റ്റലേഷനായിരുന്നു ഈ കൂറ്റന്‍ മണി. കാലത്തിന്റെ നിലയ്ക്കാത്ത പ്രവാഹത്തെ അടയാളപ്പെടുത്തുന്ന നാഴികമണി വൈക്കം സത്യഗ്രഹമടക്കമുള്ള സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭൂമികയായ വൈക്കത്ത് സ്ഥാപിക്കുന്നത് ഏറെ അര്‍ഥപൂര്‍ണമാകുമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് കൂറ്റന്‍മണി വൈക്കത്തേക്ക് മാറ്റി സ്ഥാപിച്ചത്.

മണിയിലെ സുഷിരങ്ങളില്‍ നിന്നു ജലകണങ്ങള്‍ ഇറ്റുവീഴുന്ന വിധമാണ് ശില്‍പത്തിന്റെ രൂപകല്‍പന. ജലകണങ്ങള്‍ മണിയില്‍ നിന്നു പൊഴിയണമെങ്കില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കണം. എന്നാല്‍ മണിയുമായുള്ള വൈദ്യുതബന്ധം അധികൃതര്‍ വേര്‍പെടുത്തിയിരിക്കുന്നതിനാല്‍ ജലകണങ്ങള്‍ ഇറ്റുവീഴുന്നില്ല.

മൂന്ന് ഇരുമ്പുതൂണുകളിലാണ് മണി ഘടിപ്പിച്ചിരിക്കുന്നത്. കായലില്‍ ലവണാംശം വര്‍ധിക്കുന്ന സമയം ഓരുകാറ്റേറ്റ് തൂണുകള്‍ തുരുമ്പിക്കുകയാണ്. കാലാകാലങ്ങളില്‍ തുരുമ്പുനീക്കി ഇരുമ്പുതൂണുകളും മണിയും ചായംപൂശി മിഴിവുള്ളതാക്കണമെന്ന് ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയാണെങ്കിലും അധികൃതര്‍ അനുഭാവപൂര്‍വം നടപടി സ്വീകരിക്കുന്നില്ല. വൈക്കം കായലോരത്തെ കൂറ്റന്‍ മണി പരിരക്ഷിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

Malayali Vartha Recommends