അമിത് ഷാ വന്‍ സുരക്ഷാ വലയത്തില്‍, വധിക്കാനായി തീവ്രവാദികള്‍ കേരളത്തിലെത്തിയതായി ഇന്‍ന്റലിജന്‍സ് റിപ്പോര്‍ട്ട്

ഇന്നലെ രാത്രി കേരളത്തിലെത്തിയ ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായ്ക്ക് തീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി.
തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം മുതല്‍ തൃശൂര്‍ രാമനിലയം വരെ കനത്ത സുരക്ഷാ വലയത്തിലാണ് അദ്ദേഹം യാത്ര ചെയ്തത്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ പതിനാല് പേരുടെ സംശയാസ്പദമായ നീക്കങ്ങളാണ് ക്യൂ ബ്രാഞ്ചിനെ ആശങ്കയിലാഴ്ത്തിയത്. നേരത്തെ അല്‍ ഉമയുടെ പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവരാണ് ഇവര്‍. നിരീക്ഷണത്തിലുള്ള ഇവരുടെ തിരോധാനമാണ് സംശയത്തിനിടയാക്കിയിട്ടുള്ളത്.
സ്വന്തം ഫോണുകള്‍ വീടുകളില്‍ ഉപേക്ഷിച്ചാണ് ഇവര്‍ പൊലീസിന്റെ നിരീക്ഷണ വലയം ഭേദിച്ചത്. ഇവര്‍ കേരളത്തിലേക്ക് കടന്നിരിക്കാം എന്നാണ് നിഗമനം. ഇന്ന് പാലക്കാട് അമിത് ഷാ എത്തുന്ന സാഹചര്യത്തില്‍ സമീപപ്രദേശത്തുള്ള ഇവരുടെ തിരോധാനം കാര്യമായി തന്നെയാണ് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരള പൊലീസിനാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പാലക്കാട് ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലും അതിനു ശേഷം കോട്ടമൈതാനിയിലെ പൊതുയോഗത്തിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha