ആം ആദ്മിയും കോൺഗ്രസും വിയർക്കും; ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യതലസ്ഥാനത്ത് ബി.ജെ.പി കളത്തിലിറക്കുന്നത് ഗൗതം ഗംഭീറിനെ

ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യതലസ്ഥാനത്ത് ബി.ജെ.പി കളത്തിലിറക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തവണ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിനെ ആംആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് ബി.ജെ.പി മത്സരിപ്പിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗംഭീര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നേരത്തെ, ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഗംഭീര്‍ മുന്‍പ് വിമര്‍ശിച്ചിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിലും രൂക്ഷ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യതലസ്ഥാനത്ത് പരമാവധി സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയേയും അപ്രസക്തരാക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha

























