2 വനിതകള്‍... എതിര്‍ മുന്നണികളെ ബഹുദൂരം പിന്നിലാക്കി സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പത്തനംതിട്ട വീണജോര്‍ജും കണ്ണൂരില്‍ പികെ ശ്രീമതിയും; പൊന്നാനിയില്‍ വിവാദ എംഎല്‍എ അന്‍വര്‍

ലോക്‌സഭയിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്.
കാസര്‍കോട് - എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രന്‍
കണ്ണൂര്‍ - പി.കെ.ശ്രീമതി എം.പി.
വടകര - കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍
കോഴിക്കോട് - എ.പ്രദീപ് കുമാര്‍ എംഎല്‍എ
മലപ്പുറം - എസ്എഫ്‌ഐ ദേശീയപ്രസിഡന്റ് വി.പി.സാനു
പൊന്നാനി - പി.വി.അന്‍വര്‍ എംഎല്‍എ
പാലക്കാട് - എം.ബി.രാജേഷ് എം.പി.
ആലത്തൂര്‍ - പി.കെ.ബിജു എം.പി.
ചാലക്കുടി - ഇന്നസെന്റ് എം.പി.
എറണാകുളം - സംസ്ഥാനസെക്രട്ടേറിയറ്റംഗം പി.രാജീവ്
ഇടുക്കി - ജോയ്‌സ് ജോര്‍ജ് എം.പി.
കോട്ടയം - ജില്ലാസെക്രട്ടറി വി.എന്‍.വാസവന്‍
ആലപ്പുഴ - എ.എം.ആരിഫ് എംഎല്‍എ
പത്തനംതിട്ട - വീണ ജോര്‍ജ് എംഎല്‍എ
കൊല്ലം - സംസ്ഥാനസെക്രട്ടേറിയറ്റംഗം കെ.എന്‍.ബാലഗോപാല്‍
ആറ്റിങ്ങല്‍ - എ.സമ്പത്ത് എം.പി.
https://www.facebook.com/Malayalivartha

























