അധ്യാപകര്‍ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കരുത്, കോളജ് അധ്യാപകര്‍ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോളജ് അധ്യാപകര്‍ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപകര്‍ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കരുതെന്ന് എകെപിസിടിഎയുടെ കോഴിക്കോട്ടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കൂടി ചുമതലയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാലറി ചലഞ്ചിന്റെ കാര്യം എടുത്തുപറയാതെയാണ് മുഖ്യമന്ത്രി വിമര്‍ശനം നടത്തിയത്.
https://www.facebook.com/Malayalivartha
























