Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തെ തുടര്‍ന്ന് എന്‍.എസ്.എസ് കൈവിട്ടതിന് പിന്നാലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയും എല്‍.ഡി.എഫുമായും സര്‍ക്കാരുമായും അകന്നു, കോട്ടയം, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും

15 MARCH 2019 06:34 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തെ തുടര്‍ന്ന് എന്‍.എസ്.എസ് കൈവിട്ടതിന് പിന്നാലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയും എല്‍.ഡി.എഫുമായും സര്‍ക്കാരുമായും അകന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും വഴിവെച്ചത് കോടതി വിധികളാണ്. ശബരിമല വിധി നടപ്പാക്കിയതും പിറവം കോതമംഗലം വിധികള്‍ നടപ്പാക്കാത്തതുമാണ് പിണറായി സര്‍ക്കാരിന് തിരിച്ചടിയായത്. ഇതോടെ ഓര്‍ത്തഡോക്‌സ് സഭാ വോട്ടുകള്‍ ഏറെ നിര്‍ണായകമായ പത്തനംതിട്ട, കോട്ടയം, മാവേലിക്കര മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. കോടതി വിധി നടപ്പാക്കുമെന്ന് പറഞ്ഞാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന് വേണ്ടി വോട്ട് വാങ്ങിയത്. അതിന് ശേഷവും അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ സഭ സര്‍ക്കാരിനെതിരെ തിരിയുന്നത്.

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് പിറവം, കോതമംഗലം പള്ളികളുടെ സ്വത്ത് തര്‍ക്ക കേസുകളില്‍ വിധി ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍, ആറന്‍മുള നിയമസഭാ മണ്ഡലങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭ എല്‍ഡിഎഫിന് അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു. അങ്ങനെ യു.ഡി.എഫിന്റെ പരമ്പരാഗതമായ ഈ രണ്ട് മണ്ഡലങ്ങളും എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. ആറന്‍മുളയില്‍ സിറ്റിംഗ് എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. ശിവദാസന്‍ നായരെയാണ് എല്‍.ഡി.എഫ് സ്വതന്ത്രയായ വീണാ ജോര്‍ജ്ജ് തോല്‍പ്പിച്ചത്. സഭയുടെ മകളെന്നാണ് അന്ന് ഓര്‍ത്തഡോക്‌സ് സഭ വീണാജോര്‍ജ്ജിനെ വിശേഷിപ്പിച്ചത്. ആ പുത്രി തന്നെയാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ അങ്കത്തിനിറങ്ങുന്നത്. അതുകൊണ്ട് പാല് കൊടുത്ത കൈക്ക് കൊത്തിയവര്‍ക്ക് പണി കൊടുക്കാന്‍ കാത്തിരിക്കുകയാണ് സഭ എന്നാണ് അറിയുന്നത്.

ഇടത്പക്ഷത്തിന് ഇത്തവണ പിന്തുണ നല്‍കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. അകമഴിഞ്ഞ പിന്തുണ നല്‍കിയിട്ടും തുടര്‍ച്ചയായി സഭയ്‌ക്കെതിരായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അത് വിശ്വാസികളുടെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു മുന്നണിക്കും പരസ്യപിന്തുണ നല്‍കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കൊന്നാട്ട് പറഞ്ഞു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു. പരസ്യപ്രസ്താവനകളും നടത്തിയിരുന്നു. ഇത്തവണ അതുകണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ വഞ്ചിച്ചെന്നും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി ലഭിച്ചില്ലെന്നും സഭാ തലവന്‍ ബസേലിയോസ് മാര്‍തോമാ പൗലോസ് രണ്ടാമന്‍ ഡിസംബറില്‍ നിരണം രൂപതയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പറഞ്ഞിരുന്നു. പിറവം, കോതമംഗലം കോടതിവിധികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ സഭാ സെക്രട്ടറിയുടെയും വക്താവിന്റെയും പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത് സഭാ വിശ്വാസികള്‍ കോട്ടയം, മാവേലിക്കര മണ്ഡലങ്ങളില്‍ കൂറ് മാറുമെന്നാണ്. രണ്ടിടത്തായി ഒരു ലക്ഷത്തിലധികം വോട്ടര്‍മാരാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്കുള്ളത്. വീണ ജോര്‍ജ്ജ് പത്തനംതിട്ട മത്സരിക്കുന്നത് കൊണ്ട് അവിടുത്തെ കാര്യത്തില്‍ ചില വിട്ട് വീഴ്ചകള്‍ക്ക് തയ്യാറായേക്കും. കാരണം വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ്ജ് ജോസഫ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ അസോസിയേഷന്‍ സെക്രട്ടറിയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (7 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (19 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (29 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (49 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends