ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല. നാലുവർഷ ബിരുദം രണ്ടാം സെമസ്റ്റർ സ്റ്റാറ്റിറ്റിക്സ് പരീക്ഷയിലാണിത്. ഒരു മാർക്കിന്റെ ചോദ്യത്തിനൊപ്പമാണ് ഉത്തരമായ വാക്കു കൂടി പ്രിന്റ് ചെയ്തത്.
വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ പരീക്ഷാ കൺട്രോളറോട് വിശദീകരണം തേടിയിട്ടുണ്ട്. ചോദ്യപേപ്പർ സൂക്ഷ്മപരിശോധനയിൽ സംഭവിച്ച വീഴ്ചയാണിതെന്നാണ് സർവകലാശാലയുടെ വിശദീകരണമുള്ളത്. ഈ ചോദ്യം ഒഴിവാക്കിയാവും മൂല്യനിർണയം നടത്തുക.
https://www.facebook.com/Malayalivartha
























