പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...

പന്തുകളിക്കിടെ 12 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. പുത്തൂർ ഗുരുദേവ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ബദ്രീനാഥ് ആണ് മരിച്ചത്. കൊങ്ങംപാറ പാണ്ഡ്യൻ വീട്ടിൽ രമേഷിന്റെ (അമ്പാടി) മകനാണ്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അപകടം നടന്നത് .
കൂട്ടുകാർക്കൊപ്പം പന്തുകളിക്കുന്നതിനിടെ സമീപത്തെ വീട്ടിലേക്ക് വീണ പന്തെടുക്കാനായി പോയ ബദ്രീനാഥ്, അവിടെയുണ്ടായിരുന്ന എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha
























