കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. തൊടുപുഴ മടക്കത്താനം വാഴക്കുളം ശിവ നിവാസിൽ എസ്. രാഹുൽ (20) ആണ് മരിച്ചത്.
വരിക്കോലി മുത്തൂറ്റ് എൻജിനിയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥിയായിരുന്നു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ കടമറ്റം പെരുവംമൂഴിയിൽ വെച്ചായിരുന്നു അപകടം നടന്നത്.
രാഹുലിനൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്തും സഹപാഠിയുമായ വാഴക്കുളം സ്വദേശി ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ജൂലിയൻ ജോസഫ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം രാഹുലിന്റെ സംസ്കാരചടങ്ങുകൾ നടത്തി.
തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് അപകടം സംഭവിച്ചത്. രാഹുലും ജൂലിയനും ഒന്നിച്ച് സ്കൂട്ടറിൽ കോളേജിലേക്ക് പോവുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം എതിരെ വന്ന ലോറിയുടെ അടിയിലേക്ക് രാഹുൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha
























