Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പ് ലോകപരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

15 MARCH 2019 05:19 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പ് ലോകപരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് നിഷ്ഠൂരമായ കൊലപാതകങ്ങളും ലഹരി മാഫിയയുടെയും ഗുണ്ടാസംഘങ്ങളുടെയും അഴിഞ്ഞാട്ടവും നിത്യസംഭവങ്ങളായി. പെലീസിന്റെ വീഴ്ചകാരണമാണെന്ന് ഇതെല്ലാം സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ യുവാക്കളെ അടിച്ചു കൊല്ലുകയും പെണ്‍കുട്ടികളെ തീവച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ പരമ്പര തന്നെ ഉണ്ടായി. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തലസ്ഥാന നഗരത്തില്‍ കരമനയില്‍ പട്ടാപ്പകല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനന്തു എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മൂന്ന് മണിക്കൂര്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടുകാരും ദൃക്‌സാക്ഷാകളും പൊലീസിനെ വിവരം അറിയിച്ചിട്ടും കൃത്യസമയത്ത് ഇടപെട്ടില്ല. അങ്ങനെയെങ്കില്‍ ഈ കൊലപാതകം തടയാന്‍ കഴിയുമായിരുന്നു. നഗരത്തില്‍ തിരക്കേറിയ ഹൈവേക്ക് അരികില്‍ മൂന്ന് മണിക്കൂര്‍ യുവാവിനെ പീഡിപ്പിച്ചിട്ടും പൊലീസ് അറിയാതെ പോയത് എന്തു കൊണ്ടാണ്? പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് യുവാവിനെ അടിച്ചു വീഴ്ത്തിയാണ് തട്ടിക്കൊണ്ടു പോയത്.

ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ല. നഗര മദ്ധ്യത്തില്‍ അക്രമി സംഘം ഒളിത്താവളം ഒരുക്കി ലഹരിസേവയും മറ്റ് അത്രികമങ്ങളും നടത്തിയിട്ടും പൊലീസ് അറിയാതെ പോയത് പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പൂര്‍ണ്ണമായ പരാജയമാണ്്. എറണാകുളം കാക്കനാടിനടുത്ത് പാലച്ചുവട്ടില്‍ യുവാവിനെ വിളിച്ചു വരുത്തി അടിച്ചു കൊന്നത് കഴിഞ്ഞ ദിവസമായിരുന്നു. തിരുവല്ലയില്‍ പഠിക്കാന്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ റോഡില്‍ കുത്തി വീഴ്ത്തി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചതും കഴിഞ്ഞ ദിവസമായിരുന്നു.

അതിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് ഇന്നലെ കൊച്ചി പനമ്പിള്ളി നഗറില്‍ മറ്റൊരു പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകത്തിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടില്ല. തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ തന്നെ ലഹരിമാഫിയകളുടെ ഏറ്റുമുട്ടല്‍ തടയാന്‍ ശ്രമിച്ച ഒരു യുവാവ് കുത്തേറ്റു മരിച്ചു. പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുകയും നിര്‍ജീവമാക്കുകയും ചെയ്തതിന്റെ ഫലമാണ് അടിക്കടി ഇത്തരം ക്രൂര സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ലഹരി കടത്ത് സംഘങ്ങളും ഗുണ്ടാ മാഫിയാ സംഘങ്ങളും എല്ലാ നിയന്ത്രണങ്ങളും വിട്ട് അഴിഞ്ഞാടുകയാണ്. ഇവരെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (30 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (36 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (46 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (3 hours ago)

Malayali Vartha Recommends