Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ടക്ടര്‍മാരുടെ അപര്യാപ്തത: തിരുവല്ലാ ഡിപ്പോയിലെ ഷെഡ്യൂളുകള്‍ താളംതെറ്റുന്നു

15 MARCH 2019 04:18 PM IST
മലയാളി വാര്‍ത്ത

കോടതി ഉത്തരവിനെത്തുടര്‍ന്ന് എംപാനലുകാരെ പിരിച്ചു വിട്ടതിനു പകരമായി തിരുവല്ലയിലേക്കു നിയോഗിച്ച 60 കണ്ടക്ടര്‍മാരില്‍ 51 പേരും മറ്റു ഡിപ്പോകളിലേക്കു മടങ്ങിയതിനെ തുടര്‍ന്ന് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ല്‍ കെഎസ്ആര്‍ടിസി തിരുവല്ല ഡിപ്പോയില്‍ നിന്നുള്ള ഷെഡ്യൂളുകള്‍ താളംതെറ്റുന്നു.

അനുദിനം രൂക്ഷമാകുന്ന യാത്രാക്ലേശത്തിനിടയിലും ആകെയുള്ള ഷെഡ്യൂളുകളില്‍ 15 ശതമാനം കുറവേ വന്നിട്ടുള്ളൂവെന്നാണ് ഡിപ്പോ അധികൃതര്‍ അവകാശപ്പെടുന്നത്. ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങുന്നില്ലെങ്കിലും ചെയിന്‍സര്‍വീസുകളെയാണ് സര്‍വീസ് മുടക്കം സാരമായി ബാധിച്ചിരിക്കുന്നത്.

ഇതേ സമയം പകരം കണ്ടക്ടര്‍മാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുള്ളതായും സൂചനയുണ്ട്. പക്ഷേ കോടതിയുടെ നിര്‍ദേശാനുസരണം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ കണ്ടക്ടര്‍മാര്‍ എത്തിച്ചേരാന്‍ മാസങ്ങളെടുക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഷെഡ്യൂളുകള്‍ പലതും വെട്ടിക്കുറച്ചതോടെ തിരുവല്ല ഡിപ്പോയുടെ വരുമാനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ഒരു ലക്ഷത്തിലധികം രൂപയുടെ കുറവാണ് പ്രതിദിനം തിരുവല്ലയില്‍ മാത്രം ഉണ്ടാകുന്നത്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഡിപ്പോ അധികൃതര്‍ തന്നെ വെളിപ്പെടുത്തി. ഇന്നലെ 14 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതായി എടിഒ ബിജു പറഞ്ഞു. താത്കാലിക ജോലി ക്രമീകരണത്തില്‍ 60 കണ്ടക്ടര്‍മാരെ കൊട്ടാരക്കര ഡിപ്പോയില്‍ നിന്നാണ് തിരുവല്ലയ്ക്ക് വിട്ടുകിട്ടിയത്.

75 ദിവസത്തെ ജോലി പൂര്‍ത്തിയാക്കി അതില്‍ 51 പേര്‍ കഴിഞ്ഞ ദിവസം മടങ്ങി. 138 കണ്ടക്ടര്‍മാര്‍ വേണ്ടിടത്ത് 50 പേരുടെ കുറവാണ് ഡിപ്പോയില്‍ അനുഭവപ്പെടുന്നത്. ആവശ്യത്തിന് ഡ്രൈവര്‍മാരുമില്ല. ഡ്രൈവര്‍ ക്ഷാമം വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. തിരുവല്ലയില്‍ നിന്നാണ് മല്ലപ്പള്ളി സബ് ഡിപ്പോയ്ക്ക് 15 കണ്ടക്ടര്‍മാരെ നല്‍കേണ്ടത്. ഏഴുപേരെ മാത്രമേ മല്ലപ്പള്ളിയിലേക്ക് നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (2 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (34 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (40 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (50 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

Malayali Vartha Recommends