Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മസ്തിഷ്‌ക മരണത്തിന് എതിരെയുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് യാഥൃശ്ചികമല്ല, അതിന് പിന്നില്‍ വലിയ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി വെളിപ്പെടുത്തുന്നു...

15 MARCH 2019 07:31 PM IST
മലയാളി വാര്‍ത്ത

അവയവ ദാന പ്രക്രിയയില്‍ മാഫിയ നിലവിലുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ഡോ. സുള്‍ഫി നൂഹു. അത് 'അവയവദാന വിരുദ്ധ മാഫിയ' ആണെന്നും അവയവദാന പ്രക്രിയയെ തച്ചുടച്ച് ചില ഗൂഡ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന 'അവയവദാനവിരുദ്ധ മാഫിയ ശക്തമാണെന്നും അദ്ദേഹം ആരോപിക്കുന്നു. അവയവദാന പ്രക്രിയയിലെ അടിസ്ഥാന തത്വങ്ങള്‍ വ്യക്തമാക്കിയാല്‍ മാത്രമേ എന്താണെന്ന് ഞാന്‍ പറഞ്ഞ് വരുന്നതെന്ന് വ്യക്തമാകുകയുള്ളൂ എന്നും അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിക്കുന്നു.

അവയവദാനം നടക്കുന്നത് രണ്ട് തരത്തിലാണ്. ഒന്ന്- ലൈവ് ഡോണര്‍ അഥവാ ജീവിച്ചിരിക്കുന്ന അവയവ ദാതാവ്.
അവയവം പ്രതീക്ഷിച്ച് കഴിയുന്നയാളുടെ അടുത്ത ബന്ധു സ്വമേധയാ അവയവം ദാനം നല്‍കുന്ന പ്രക്രിയ. ഇതില്‍ മറ്റൊരു വിഭാഗവും കൂടുയുണ്ട് . അവയവം പ്രതീക്ഷിച്ച് ജീവന്‍ നിലനിര്‍ത്താന്‍ പ്രതീക്ഷിക്കുന്ന ആളിന് സ്വമേധയാ സ്വന്തം ഇഷ്ടപ്രകാരം മറ്റ് ഒരു ലാഭേച്ഛയും കൂടാതെ ജീവിച്ചിരിക്കുമ്പോള്‍ അവയവം നല്‍കുന്നവരും. അങ്ങനെ സ്വന്തം അവയവം നല്‍കി മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി നിലനില്‍ക്കുമെന്ന് പറയാന്‍ കഴിയും. മറ്റ് ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇതില്‍ കടന്ന് കൂടുക,അല്ലെങ്കില്‍ സാമ്പത്തിക ലാഭം കടന്ന് കൂടുക എന്നുള്ളത് സ്വാഭാവികമാണ്

രണ്ടാമത്തേത്ത് കഡാവര്‍ ഡോണര്‍ അഥവാ മസ്തിഷ്‌ക മരണം സംഭവിച്ച ആളില്‍ നിന്നും അവയവം എടുക്കുന്ന പ്രക്രിയ . അപകടത്തിലോ, അല്ലെങ്കില്‍ മറ്റ് രോഗം കാരണമോ ജീവന്‍ നഷ്ടപ്പെടുന്ന വ്യക്തിയുടെ അവയവം സംരക്ഷിച്ച് കൃത്യമായ കാര്യങ്ങള്‍ ചെയ്ത അവയവങ്ങള്‍ മറ്റ് അഞ്ചിലേറെ രോഗികള്‍ക്ക് നല്‍കുന്ന പ്രക്രിയ. ഇതില്‍ ആദ്യത്തേതിനും കര്‍ശന നിയമങ്ങളുണ്ട് . എങ്കിലും, ജീവിച്ചിരിക്കുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം അവയവം അടുത്ത ബന്ധു അല്ലാത്ത ഒരാളിന് ദാനം ചെയ്യുമ്പോള്‍ പരിപൂര്‍ണമായും നല്ല ഉദ്ദേശ്യമാണെന്ന് പറയാന്‍ പലപ്പോഴും കഴിയാറില്ല.

മസ്തിഷ്‌കമരണം സംഭവിച്ച ആളുടെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് നല്‍കുന്ന പ്രക്രിയ കര്‍ശനമായ നിയമങ്ങള്‍ക്ക് വിധേയമാണ്. ഏതാനും വര്‍ഷങ്ങളായി മസ്തിഷ്‌ക മരണം സംഭവിച്ചയാളിന്റെ അവയവദാന പ്രക്രിയയെ ഇല്ലാതാക്കുവാനുള്ള മാഫിയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ സജ്ജീവമാണ്. അടുത്ത ബന്ധുവല്ലാത്ത അവയവ ദാതാവ് അവയവം നല്‍കുന്നത് ഇടനിലക്കാരിലൂടെയാണ്. ഈ ഇടനിലക്കാര്‍ വന്‍ തോതില്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്നത് നാട്ടില്‍ പാട്ടാണ്. ഒരു കിഡ്‌നിക്ക് 20, മുതല്‍ 25 ലക്ഷം രൂപ ചോദിക്കുകയും അതില്‍ ഒന്നോ, രണ്ടോ ലക്ഷം രൂപ മാത്രം അവയദാതാവിന് നല്‍കുകയും ബാക്കി കീശയില്‍ ആക്കുകയും ചെയ്യുന്ന വന്‍ റാക്കറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

മാസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി മസ്തിഷ്‌ക മരണത്തിന് എതിരെയുള്ള പ്രചരണങ്ങള്‍ നടക്കുന്നത് യാഥൃശ്ചികമാണെന്ന് പറയാന്‍ കഴിയില്ല. അവയവദാന പ്രക്രിയക്ക് എതിരെയുള്ള പഴയ പേപ്പര്‍ കട്ടിങ്ങുകള്‍ വ്യാപകമായി പ്രചരിപ്പിക്കുക, അവയവദാനത്തിന് എതിരെയുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കുക, വ്യാപകമായി ഷെയര്‍ ചെയ്യുക എന്നിങ്ങനെ വളരെ ഓര്‍ഗനൈസിഡ് ആയുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനെതിരെ നടത്തിവരുകയാണ്. ഇതില്‍ ലാഭം ആര്‍ക്കാണ്? മസ്തിഷ്‌കമരണം കാരണമുള്ള അവയവദാന പ്രക്രിയ ഇല്ലാതാക്കിയാല്‍ ലാഭം ആര്‍ക്കാണ് എന്ന് ഊഹിക്കുവാന്‍ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും കഴിയും- ഡോ. സുള്‍ഫി പറയുന്നു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (5 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (17 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (27 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (47 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends