ആദിവാസി വയോധികയെ ആറളംഫാമില്‍ പീഡിപ്പിച്ചതായി പരാതി, കീഴ്പ്പള്ളി സ്വദേശി കസ്റ്റഡിയില്‍

ആറളം ഫാമില്‍ താമസിക്കുന്ന തൊണ്ണൂറ്റിരണ്ടുകാരിയെ പീഡിപ്പിച്ചെന്ന് പരാതി.
പരാതിയെ തുടര്‍ന്ന് കീഴ്പ്പള്ളി സ്വദേശിയായ നാല്‍പത്തിയഞ്ചുകാരനെ ആറളം എസ് ഐ കെ.ടി. ശ്രീനിവാസന്‍ കസ്റ്റഡിയിലെടുത്തു.
നാലുദിവസം മുമ്പ് ഇയാള്‍ തന്നെ പീഡിപ്പിച്ചെന്നും താന്‍ അവശനിലയില്‍ ആയിരുന്നതിനാലാണ് പരാതിപ്പെടാന്‍ വൈകിയതെന്നും വൃദ്ധ പറഞ്ഞു.
കഴിഞ്ഞദിവസമാണ് വയോധിക ട്രൈബല്‍ പ്രമോട്ടര്‍മാര്‍ മുഖേന ആറളം പോലീസില്‍ പരാതി നല്‍കിയത്.
ഇന്നുരാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. വയോധികയെ തലശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
ഇരിട്ടി ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha

























