Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ട്ടിയുടെ അഖിലേന്ത്യാ വക്താവായി നിന്നുകൊണ്ട് ദിവസേന ബിജെപിയെയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരുന്ന വടക്കന് ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാമെങ്കില്‍, കോണ്‍ഗ്രസോ ബിജെപിയോ എന്നു തിരിച്ചറിയാനാവാത്തവിധം പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തലയും കെ.സുധാകരനും ഉള്‍പ്പെടെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന 'കോണ്‍ബീ' നേതാക്കള്‍ക്ക് എന്തുകൊണ്ട് നാളെ ബിജെപിയില്‍ ചേക്കേറിക്കൂടാ ?

15 MARCH 2019 08:17 PM IST
മലയാളി വാര്‍ത്ത

ടോം വടക്കന്‍ എന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് ബിജെപിയില്‍ ചേര്‍ന്ന സംഭവം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ക്ഷീണമായി എന്നതു വാസ്തവം തന്നെ. പാര്‍ട്ടിയുടെ അഖിലേന്ത്യാ വക്താവായി നിന്നുകൊണ്ട് ദിവസേന ബിജെപിയെയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരുന്ന വടക്കന് ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാമെങ്കില്‍, കോണ്‍ഗ്രസോ ബിജെപിയോ എന്നു തിരിച്ചറിയാനാവാത്തവിധം പ്രസ്താവന പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തലയും കെ.സുധാകരനും ഉള്‍പ്പെടെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന 'കോണ്‍ബീ' നേതാക്കള്‍ക്ക് എന്തുകൊണ്ട് നാളെ ബിജെപിയില്‍ ചേക്കേറിക്കൂടാ എന്ന ചോദ്യം പ്രസക്തമാണ്. തങ്ങള്‍ കൈയ്ക്കു ചെയ്യുന്ന വോട്ട് താമരയായി വിരിയുമോ എന്ന വോട്ടര്‍മാരുടെ ആശങ്കയ്ക്കും അടിസ്ഥാനമില്ലാതില്ല. എന്നാല്‍ വടക്കന്റെ ബിജെപി പ്രവേശനവും സ്ഥാനാര്‍ത്ഥിത്വവും കോണ്‍ഗ്രസിനു മാത്രമല്ല, വരും സമയത്ത് അത് ബിജെപിക്കു തന്നെയും ഉത്തരം പറയേണ്ട പ്രഹേളികയായി മാറുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

രണ്ട് കാര്യത്തിനാണ് ബിജെപിയുടെ അഖിലേന്ത്യാ നേതൃത്വം ഉത്തരം പറയേണ്ടിവരുന്നത്. ഒന്നാമത്തെ ചോദ്യം ബിജെപിയ്ക്കു വേണ്ടി വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്യുന്ന മഹാഭൂരിപക്ഷം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം അവരൊക്കെ ഹിന്ദുക്കളാണ് എന്നാണ്. കേരളത്തിലെ ഇടതു -വലതു മുന്നണികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന പ്രത്യേക വിഭാഗം ആളുകളാണ് അവര്‍. എല്ലാ രംഗത്തും ഹിന്ദുക്കളെ തഴയുകയും മുസ്ലീങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും വാരിക്കോരി കൊടുക്കുകയും ചെയ്യുന്നു എന്നാണ് ഈ ശുദ്ധമനസ്കരായ ഹിന്ദുക്കളുടെ പരാതി. അതേസമയം, അവരുടെ കണ്ണീരിന്റെ ഉപ്പ് തിരിച്ചറിയാനാകാത്ത കേരളത്തിലെ ഏറ്റവും ക്രൂരതയുള്ള പാര്‍ട്ടിയായി ബിജെപി മാറുകയല്ലേ എന്നാണ് ഇപ്പോള്‍ പലരുടെയും സംശയം. അങ്ങനെ വിചാരിക്കുന്നവരെ കുറ്റം പറയാനാകില്ല. ഹിന്ദുവായി പിറന്ന നൂറു കണക്കിനു നേതാക്കള്‍ ആരോഗ്യത്തോടിരിക്കുമ്പോഴാണ് പാര്‍ട്ടിക്കാരന്‍ പോലുമല്ലാത്ത അല്‍ഫോന്‍സ് കണ്ണന്താനം എന്ന ക്രിസ്ത്യാനിയെ എംപിയാക്കുകയും പിന്നെ മന്ത്രിയാക്കുകയും ചെയ്തത്. പാവപ്പെട്ട ബിജെപി അണികളും ഉയര്‍ന്ന ഹിന്ദു നേതാക്കളും ജനങ്ങളുടെ അവഹേളനവും പോലീസിന്റെ നടപടികളും അനുഭവിച്ച് സമരം ചെയ്തു കഷ്ടപ്പെട്ടപ്പോഴൊക്കെ ഈ അല്‍ഫോന്‍സ് കണ്ണന്താനം ഡല്‍ഹിയില്‍നിന്നു പറന്നുവന്ന് അവര്‍ക്കിടയില്‍ പായ വിരിച്ചുകിടന്ന് സെല്‍ഫി എടുത്തിട്ടേ ഉള്ളൂ. ധീരസൈനികന്റെ മ‍ൃതദേഹത്തോടൊപ്പം നിന്നുപോലും ഫോട്ടോയ്ക്കു പോസു ചെയ്ത കണ്ണന്താനം ഇന്നുവരെ ഹിന്ദുവിന്റെ ആത്മവീര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയിട്ടില്ല എന്നാണ് പല പ്രവര്‍ത്തകരുടെയും പരാതി. ഹിന്ദുവിന്റെ പാര്‍ട്ടി എന്നു പുറത്തു പറയുമെങ്കിലും ഇതില്‍ ഹിന്ദുവിന് എന്തു സ്ഥാനമാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. ബിജെപിയുടെ അഖിലേന്ത്യാ പ്രസിഡന്റ് കൂടി ഹിന്ദുവല്ല എന്ന സത്യവും ഒരു ഞെട്ടലോടെ ഉണര്‍ന്നിരിക്കുന്ന ഈ ഹിന്ദുക്കള്‍ ചിന്തിക്കുന്നുണ്ട്. ഉണരൂ ഹിന്ദൂ എന്നു നീട്ടിവിളിച്ചാല്‍ എഴുന്നേറ്റുചെന്ന് ആര്‍ക്കും എടുത്ത് അമ്മാനമാടാവുന്ന മണ്ടന്മാരായി നിന്നുകൊടുക്കുന്നതരം ആളുകള്‍ മാത്രം കൂട്ടംകൂടുന്ന ഇടമായി ചില നേതാക്കള്‍ ബിജെപിക്കാരെ കാണുന്നുണ്ടോ എന്ന സംശയം ഇപ്പോള്‍ പല പ്രവര്‍ത്തകര്‍ക്കും വരുന്നുണ്ട്. അവര്‍ പറയുന്നതില്‍ യുക്തിയുണ്ട്. ഇപ്പോള്‍ കെ.സുരേന്ദ്രനെ പ്പോലെ ഒരു ഹിന്ദു നേതാവ് മത്സരിക്കാനിരുന്ന തൃശൂര്‍ മണ്ഡലത്തിലേക്കാണ് ടോം വടക്കനെ ചാക്കിട്ട് കൊണ്ടു വരുന്നത്. ഇനിയും ഹിന്ദുക്കള്‍ ഇത്തരം അവഹേളനം സഹിക്കണോ എന്നാണ് അഭിമാനികളായ പല ബിജെപി ആണികളും ചോദിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ പാര്‍ട്ടിയായി ബിജെപി മാറുന്നു എന്നാണ് പലരുടെയും സങ്കടം. അതേസമയം, ഈ വാദത്തെ അംഗീകരിക്കാത്തവരും ഉണ്ട്. അവര്‍ പറയുന്നത് ഹിന്ദുക്കളെ കൊണ്ടുവരാന്‍ പാര്‍ട്ടി നന്നായി ശ്രമിക്കുന്നുണ്ട് എന്നാണ്. പക്ഷേ, നേരും നെറിയുമുള്ളഒരു ഹിന്ദുവും അതിനു തയ്യാറാകാത്തതിന് നേതൃത്വം എന്തുചെയ്യാനാണ് എന്നാണ്. ഒരു കാര്യം ആലോചിച്ചാല്‍ അതും ശരിയാണ്.

രണ്ടാമത്തെ പ്രശ്നം. അടി കൊള്ളാനും വോട്ട് തെണ്ടാനും ഒരു വിഭാഗം. ആളാകാന്‍ വേറൊരു കൂട്ടം എന്നതാണ്. ഉദാഹരണം സുരേഷ് ഗോപിയാണ്. സിനിമയില്‍ അവസരം കുറഞ്ഞ് വീട്ടിലിരുന്ന സുരേഷ് ഗോപിക്ക് ഒരു ഉള്‍വിളി വന്നതും പിറ്റേ ദിവസം അദ്ദേഹം എംപിയായി. സുരേന്ദ്രനോ ശ്രീധരന്‍ പിള്ളയ്ക്കോ അതിനു കഴിഞ്ഞോ എന്നാണ് ചോദ്യം. ബിജെപി പ്രസിഡന്റാകാന്‍ തമ്മിലടിക്കാന്‍ മാത്രം നേതാക്കളുള്ളപ്പോഴാണ് ഒരു മിസ്ഡ്കാള്‍പോലും അടിക്കാത്ത കുമ്മനത്തെ പ്രസി‍ഡന്റാക്കുന്നത്.

വടക്കന്റെ വരവ് കൊണ്ട് കോണ്‍ഗ്രസിനെ കൂകിത്തോല്‍പ്പിക്കാമെന്നല്ലാതെ അഞ്ച് വോട്ടു കിട്ടുമെന്നു പ്രതീക്ഷ ബിജെപിയില്‍ പലര്‍ക്കുമില്ല. ഇതുപോലെ ചുമന്നുകൊണ്ടുവന്ന ഒരു സമ്പത്താണ് ഇപ്പോള്‍ ഉപയോഗശൂന്യമായി മന്ത്രിക്കസേര കൈയടക്കിയിരിക്കുന്നതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും കൃസ്ത്യാനികളെ കൂട്ടത്തോടെ കുഴിയിലാക്കാന്‍ വേണ്ടി കൊണ്ടുവന്ന താപ്പാനയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. പക്ഷേ, ആ ഗജവീരന്‍ ഇന്നുവരെ ഒരു കുഴിയാനയെപ്പോലും പിടിച്ചിട്ടില്ല. അപ്പോഴാണ് ക്രിസ്ത്യാനികളെ പിടിക്കാനായി മറ്റൊരു പുലിക്കുട്ടിയെ ദത്തെടുത്തിരിക്കുന്നത്.

ഇത്രയും ആലോചിച്ച സ്ഥിതിക്ക് കാര്യങ്ങള്‍ ടോം വടക്കന്റെ പക്ഷത്തുനിന്നും ചിന്തിക്കണമല്ലോ. ചാനലുകളിലെ ഗര്‍ജ്ജിക്കുന്ന കോണ്‍ഗ്രസ് സിംഹമായിരുന്നു വടക്കന്‍. 15 ലക്ഷം എവിടെ എന്നാണ് ഇതുവരെ മോദിയോട് വടക്കന്‍ ബിജെപിയോടു ചോദിച്ചുകൊണ്ടിരുന്നത്. ആദ്യമൊക്കെ തങ്ങളെ ഉത്തരം മുട്ടിക്കാനുളള ചോദ്യമെന്നാണ് വിവി രാജേഷിനെ പോലുള്ള പാവം ബിജെപി നേതാക്കള്‍ കരുതിയത്. പക്ഷേ, വീണ്ടും വീണ്ടും ആ ചോദ്യം തന്നെ ആവര്‍ത്തിച്ചപ്പോഴാണ് അതിലെ ആന്തരികാര്‍ത്ഥം അവര്‍ക്കു മനസ്സിലായത്. ഉടന്‍തന്നെ വിവരം അമിത് ഷായെ അറിയിക്കുകയും വടക്കന് ആവശ്യമായ ലക്ഷം എത്രയെന്നുവച്ചാല്‍ അക്കൌണ്ടിലിടാം എന്നു അറിയിക്കുകയും ചെയ്തുവെന്നാണ് ചിലര്‍ പറയുന്നത്. ഇതാകും സംഭവിച്ചതെന്നാണ് വടക്കന്റെ മലയാളം സ്ഥിരം കേള്‍ക്കുന്ന ചാനല്‍ ചര്‍ച്ചാ പ്രേക്ഷകരും വിശ്വസിക്കുന്നു.

അങ്ങനെ അക്കൌണ്ടില്‍ പണം വന്നു കഴിഞ്ഞാല്‍ പിന്നെ മനുഷ്യന് ഏറ്റവും വലുത് രാജ്യസ്നേഹമാണല്ലോ. വടക്കനും രാജ്യസ്നേഹിയായി. അതോടെ ബിജെപിയുമായി. അടുത്ത ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥിയുമാകും.

ഇതുപോലെ ഇനിയും, വെള്ളം കോരല്‍ ഹിന്ദുക്കള്‍ക്കും അധികാരം കൃസ്ത്യാനികള്‍ക്കും എന്ന സ്ഥിതി ആവര്‍ത്തിക്കുമോ എന്നാണ് പലരുടെയും സംശയം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (8 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (20 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (30 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (50 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends