Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുപ്പിയില്‍ നിന്നിറക്കിയ ഭൂതത്തെ തിരിച്ചുകയറ്റാനിത്തിരി പാടാണെങ്കിലും പഠിച്ചപണി പതിനെട്ടും പയറ്റി കോണ്‍ഗ്രസ് അതില്‍ വിജയിച്ചു, അങ്ങനെ പി.ജെ ജോസഫ് വീണ്ടും ജോസപ്പായി

15 MARCH 2019 06:41 PM IST
മലയാളി വാര്‍ത്ത

കുപ്പിയില്‍ നിന്നിറക്കിയ ഭൂതത്തെ തിരിച്ചുകയറ്റാനിത്തിരി പാടാണെങ്കിലും പഠിച്ചപണി പതിനെട്ടും പയറ്റി കോണ്‍ഗ്രസ് അതില്‍ വിജയിച്ചു. പറഞ്ഞ് വരുന്നത് കെ.എം മാണിക്കെതിരെ പി.ജെ ജോസഫിനെ ഇളക്കിവിട്ട് അവസാനം ഇളിഭ്യരായ കോണ്‍ഗ്രസിന്റെയും പി.ജെ ജോസഫിന്റെയും കാര്യം തന്നെയാണ്. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് കൊണ്ട് കോട്ടയം പാര്‍ലമെന്റ് സീറ്റ് തനിക്ക് വേണമെന്ന കട്ടക്കലിപ്പിലായിരുന്നു ഗായകന്‍ കൂടിയായ പി.ജെ ജോസഫ്. പുട്ടിന് പീരയിടുന്നത് പോലെ ജോസഫിന്റെ വാശിക്ക് കോണ്‍ഗ്രസ് കുടയും പിടിച്ചു. അപകടം മണത്തറിഞ്ഞ കെ.എം മാണി തോമസ് ചാഴിക്കാടനെ പോലെ ഉശിരനായ സ്ഥാനാര്‍ത്ഥിയെ കളത്തിലിറങ്ങി. അത് കണ്ടരിശം തീരാഞ്ഞ് ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചുറ്റും മണ്ടി നടന്നു.

അങ്ങനെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ തലയില്‍ പുതിയൊരാശയം ഉരുത്തിരിഞ്ഞത്. ജോസഫിനെ ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി കെട്ടിയിറക്കിയാലോ? സംഭവമറിഞ്ഞ് മൂന്നാംമുറയില്‍ നിന്ന് തല്‍ക്കാലം മാറി നിന്ന മുസ്്‌ലിംലീഗ് നേതൃത്വം സടകുടഞ്ഞെഴുന്നേറ്റു. തങ്ങളുമായി അത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് ആലോചിച്ചിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കെ എം മാണിയുടെ കൂടി അനുമതി നേടുമെന്നും കോണ്‍ഗ്രസ് നേതൃത്വം അനൗദ്യോഗികമായി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കാനും പി ജെ ജോസഫ് തീരുമാനമെടുത്തെത്താണ് അണിയറ രഹസ്യം. അത്രയ്‌ക്കൊക്കെ കടുംകൈ വേണോ ജോസഫേ... എന്ന് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചത്രേ.

കോണ്‍ഗ്രസിന് അനുകൂല സാഹചര്യം നിലവിലുള്ളതിനാല്‍ യാതൊരുവിധത്തിലുള്ള മുറുമുറുപ്പും പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടാകരുതെന്ന് രാഹുല്‍ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടെയാണ് സ്വന്തംപാര്‍ട്ടിയിലെ അടി അവസാനിപ്പിക്കും മുമ്പ് കേരളാ കോണ്‍ഗ്രസിനെ നന്നാക്കാന്‍ ചിലര്‍ അരയും തലയും മുറുക്കി ഇറങ്ങിയത്. ആ നീക്കം ചീറ്റിപ്പോയെന്ന് മാത്രമല്ല, നാണംകെട്ട് പുളിശ്ശേരി കുടിക്കേണ്ട അവസ്ഥയില്‍ വരെ കാര്യങ്ങളെത്തി. ജോസഫിന് സീറ്റ് നല്‍കുന്നതിനെ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും അടക്കം ശക്തമായി എതിര്‍ത്തു. മൂന്നാം സീറ്റ് ചോദിച്ച ലീഗിനെ അനുനയിപ്പിക്കാന്‍ പെട്ട പാട് ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളിക്കും മാത്രമേ അറിയാവൂ... അതുകൊണ്ട് ജോസഫിനെ മുന്നില്‍ നിര്‍ത്തി കെ.എം മാണിക്കെതിരെ കളിക്കാനുള്ള നീക്കം കോണ്‍ഗ്രസ് പാതിവഴിയില്‍ ഉപേക്ഷിച്ചു.

അപ്പോഴും ഒറ്റയാനായി നമ്മുടെ പാവം ഗായകന്‍, പിജെ ജോസഫ് , മോഹങ്ങള്‍ മരവിച്ചു... മോതിരക്കൈ മുരടിച്ചു.... എന്ന അവസ്ഥയിലുമായി. പി.ജെ ജോസഫിന്റെ വാശിയിലും തര്‍ക്കത്തിലും അതൃപ്തരായ ഹൈക്കമാന്‍ഡ് അന്ത്യശാസനം നല്‍കി. എങ്ങനെയും ജയിക്കാവുന്ന കോട്ടയം കുളമാക്കല്ലേ? അതുകൊണ്ട് ജോസഫിനോടുള്ള പ്രേമം അവസാനിപ്പിക്കണം. അങ്ങനെ പുലിവാല്‍ കല്യാണത്തില്‍ സലിംകുമാറിന്റെ മണവാളന്‍ പറഞ്ഞത് പോലെ ' അങ്ങനെ പടക്കക്കട ഗുദാ... ഹവാ... എന്തൊക്കെയായിരുന്നു. ഡാന്‍സും പാട്ടും മേളോം. എല്ലാം പോയി ടമാര്‍ പഠാര്‍' ജോസഫ് വീണ്ടും ജോസപ്പായി.... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (9 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (21 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (31 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (51 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends