Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന ജി. രാമന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറുന്നതിന് മുമ്പ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമര വിരിയിക്കാന്‍ എത്തും

15 MARCH 2019 08:03 PM IST
മലയാളി വാര്‍ത്ത

കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന ജി. രാമന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറുന്നതിന് മുമ്പ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമര വിരിയിക്കാന്‍ എത്താന്‍ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വെളിപ്പെടുത്തി. തല്‍ക്കാലം രണ്ട് പേരുടെയും പേരുകള്‍ പുറത്ത് പറയുന്നില്ലെന്നും അവരുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മുന്‍ വക്താവ് ടോം വടക്കന്‍ ഇന്നലെ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. 

കേരളത്തില്‍ മാത്രമല്ല രാജ്യത്തുടനീളം കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുകയാണ്. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാണ്. റാഫേല്‍ അഴിമതിയിലും പുല്‍വാമ ആക്രമണത്തിലും ബാലക്കോട്ടെ തിരിച്ചടിക്കും എതിരെ ചാനല്‍ ചര്‍ച്ചകളില്‍ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചിരുന്ന ടോംവടക്കന്‍, ഇന്നലെ വരെ താന്‍ ചെയ്തിരുന്നത് തെറ്റായിപ്പോയെന്നും രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എഴുതി നല്‍കുന്ന കാര്യങ്ങളാണ് വാര്‍ത്താസമ്മേളനങ്ങളില്‍ പറയുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് വാദങ്ങള്‍ക്ക് ബലമില്ലെന്ന ധാരണ പരത്താന്‍ ഇടയാക്കിയിട്ടുണ്ട്. ടോംവടക്കന്‍ തൃശൂരില്‍ മത്സരിക്കാന്‍ കൂടി എത്തിയാല്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാകും. കാരണം അവരുടെ അണിയറരഹസ്യങ്ങള്‍ മുഴുവന്‍ അറിയാവുന്ന നേതാക്കളില്‍ ഒരാളാണ് വടക്കന്‍.

ശബരിമല യുവതീപ്രവേശനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബി. രാമന്‍ നായര്‍ കോണ്‍ഗ്രസ് വിട്ടത്. ശബരിമല കര്‍മസമിതി നിലയ്ക്കലില്‍ നടത്തിയ പരിപാടി മുന്‍ ദേവസ്വം പ്രസിഡന്റ് കൂടിയായ രാമന്‍ നായര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. യുവതീപ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം കോണ്‍ഗ്രസ് നിന്നില്ലെന്ന ആരോപണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമാക്കാന്‍ രാമന്‍നായരെ പോലെ ന്ല്ല ആയുധം ബി.ജെ.പിക്കില്ല. അതിന് പിന്നാലെയാണ് രണ്ട് നേതാക്കള്‍ കൂടി മറുകണ്ടം ചാടുമെന്ന് ശ്രീധരന്‍പിള്ള തറപ്പിച്ച് പറയുന്നത്. ശശി തരൂരിന്റെ അമ്മ ലില്ലിയുടെ അനുജത്തി ശോഭനയും ഭര്‍ത്താവ് ശശികുമാറും വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു.

അങ്ങനെ എല്ലാം കൊണ്ടും കോണ്‍ഗ്രസ് അഴിയാക്കുരുക്കുകളിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ കോണ്‍ഗ്രസ് നേതാവ് നാളത്തെ ബി.ജെ.പി നേതാവാണെന്ന സി.പി.എം ആരോപണം പലപ്പോഴും ശരിവയ്ക്കുകയും ചെയ്യുന്നു. അതിനെ വേണ്ടവിധത്തില്‍ പ്രതിരോധിക്കാനും കോണ്‍ഗ്രസിനാകുന്നില്ല. തിരുവനന്തപുരം മലയിന്‍കീഴ് പഞ്ചായത്തില്‍ ഇടത് ഭരണസമിതിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ശേഷം ബി.ജെ.പി പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കുകയാണ്. ഇത് ബി.ജെ.പി - കോണ്‍ഗ്രസ് രഹസ്യബന്ധത്തിന്റെ ഉദാഹരണമായി സി.പി.എം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അങ്ങനെ ആകെ മൊത്തം ജഗപൊഗയായിരിക്കുകയാണ്. അത് കൂടാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം കോണ്‍ഗ്രസിലുള്ള പ്രശ്‌നങ്ങളും.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (5 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (5 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (6 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (6 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (7 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (8 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (8 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (9 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (9 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends