Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളി യുവതി കുവൈറ്റില്‍ വീട്ടുതടങ്കലില്‍, രണ്ട് ലക്ഷം രൂപ നല്‍കാതെ യുവതിയെ വിട്ടുനല്‍കാനാവില്ലെന്ന് ട്രാവല്‍ ഏജന്‍സി ഭര്‍ത്താവ് പ്രിന്‍സിനെ വിവരം അറിയിച്ചു

15 MARCH 2019 08:34 PM IST
മലയാളി വാര്‍ത്ത

മലയാളി യുവതി കുവൈറ്റില്‍ വീട്ടുതടങ്കലില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് അഞ്ചുതെങ്ങ് സ്വദേശി അനുവാണ് (32) തടങ്കലില്‍. രണ്ട് ലക്ഷം രൂപ നല്‍കാതെ യുവതിയെ വിട്ടുനല്‍കാനാവില്ലെന്ന് ട്രാവല്‍ ഏജന്‍സി ഭര്‍ത്താവ് പ്രിന്‍സിനെ വിവരം അറിയിച്ചു. യുവതിയുടെ പാസ്‌പോര്‍ട്ടും അനുബന്ധരേഖകളും ട്രാവല്‍ ഏജന്‍സി തടഞ്ഞുവച്ചിരിക്കുകയാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സി മുഖാന്തിരമാണ് യുവതി വിദേശത്തേക്ക് പോയത്. കുവൈറ്റില്‍ വനിത ടെയ്‌ലര്‍ ആയി ജോലി വാഗ്ദാനം നല്‍കിയിരുന്നു. അവിടെ എത്തിയ ശേഷമാണ് ചതി മനസിലായത്. പറഞ്ഞുറപ്പിച്ച ജോലിക്ക് പകരം വീട്ടുജോലിയിലാണ് പ്രവേശിപ്പിച്ചത്. ചെയ്യാന്‍ പറ്റില്ലെന്ന് തര്‍ക്കിച്ചെങ്കിലും ഒരു മാസം ജോലി ചെയ്ത ശേഷം തിരിച്ചയയ്ക്കാമെന്ന് ട്രാവല്‍സുകാര്‍ ഉറപ്പ് നല്‍കി. അങ്ങനെ ആ ജോലിയില്‍ പ്രവേശിച്ചു.

ഒരു മാസം പിന്നിട്ടപ്പോള്‍ ജോലി ചെയ്ത വീട്ടിലെ ഡസ്‌ക്ക് കാലില്‍ വീണ് നീര് വെച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഉയര്‍ന്ന ഡോസ് മരുന്ന് നല്‍കി. അങ്ങനെ ശരീരമാകെ നീര് പിടിച്ചു. ഭക്ഷണം പോലും കഴിക്കാന്‍ വയ്യാത്ത അവസ്ഥയിലായി. കാലുകളില്‍ പ്ലാസ്റ്ററും ഇട്ടു. വിശ്രമം നല്‍കാതെ മറ്റൊരു വീട്ടിലേക്ക് ജോലിക്ക് കൊണ്ടുപോയി. അവിടെ ചെന്നിട്ടും നിവര്‍ന്ന് നില്‍ക്കാനാകാത്ത അവസ്ഥയിലായിരുന്നു അനു. ജോലി ചെയ്ത രണ്ട് വീട്ടുകാരും ഉച്ചയ്ക്ക് മാത്രമേ ഭക്ഷണം നല്‍കിയിരുന്നുള്ളൂ എന്ന് പ്രിന്‍സ് മലയാളി വാര്‍ത്തയോട് പറഞ്ഞു. 
യുവതി കിടപ്പിലായതോടെ സ്‌പോണ്‍സര്‍ ട്രാവല്‍ ഏജന്‍സിക്ക് യുവതിയെ കൈമാറി. ട്രാവല്‍ ഏജന്‍സി യുവതിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഒരു മാസത്തെ ശമ്പളവും നല്‍കി. 11 ദിവസത്തെ ശമ്പളം തടഞ്ഞ് വച്ചിരിക്കുകയാണ്

ഭാര്യ വീട്ടുതടങ്കലിലാണ് എന്ന വോയിസ് മെസ്സേജ് ഭര്‍ത്താവിന് അയച്ചു. തിരിച്ച് കയറ്റിവിടണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു. അതോടെ പ്രിന്‍സ്, ട്രാവല്‍ ഏജന്‍സിയെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. അതോടെ സ്ഥലം എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ വി ശശിയെ വിവരം അറിയിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജിനേയും കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരികയും 32 മണിക്കൂറിനുള്ളില്‍ യുവതിയുടെ മോചനം സാധ്യമാക്കി. നാളെ പുലര്‍ച്ച ഒരു മണിയോടുകൂടി യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്ന് ഭര്‍ത്താവും ബന്ധുക്കളും അറിയിച്ചു. രണ്ട് ലക്ഷം രൂപ വേണമെന്ന ആവശ്യം സ്‌പോണ്‍സര്‍ പിന്‍വലിക്കുകയും ചെയ്തു. 

യുവതിയുടെ ഭര്‍ത്താവ് പ്രിന്‍സും ബന്ധുക്കളും ഒരുമാസമായി യുവതിയെ മോചിപ്പിക്കുവാനുള്ള പരിശ്രമത്തിലായിരുന്നു. പ്രിന്‍സ് സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് അനുവിനെ നാട്ടിലെത്തിക്കുന്നത്. ടിക്കറ്റിന് 18,500 രൂപ ചെലവായി. കുവൈറ്റില്‍ പോകുന്നതിന് 30,000 രൂപ ചെലവായി. നാട്ടില്‍ തയ്യല്‍ ചെയ്ത് ജീവിക്കുകയായിരുന്നു അനു. കുവൈറ്റില്‍ നല്ല ശമ്പളം വാഗ്ദാനം ചെയ്താണ് ട്രാവല്‍ ഏജന്‍സി വിസ നല്‍കിയത്. എന്നാല്‍ അതിന് പിന്നില്‍ വലിയ ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് പ്രിന്‍സ് പറഞ്ഞു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (8 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (20 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (30 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (50 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends